താമരത്തേരിൽ ഛത്തീസ്​ഗഡ്; സർക്കാരുണ്ടാക്കുമെന്ന് ബിജെപി; തിരിച്ചടി നേരിട്ടത് ആദിവാസി മേഖലയിൽ നിന്ന്

By Web TeamFirst Published Dec 3, 2023, 11:38 AM IST
Highlights

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 54 സീറ്റുകളിലാണ് ഛത്തീസ്ഗില്‍ ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 34 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. 

ഛത്തീസ്​ഗഡ്: മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി അധികാരമുറപ്പിച്ചപ്പോൾ തെലങ്കാന കോൺ​ഗ്രസിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിലുടനീളം പ്രകടമാകുന്നത്. ഛത്തീസ്​ഗഡിൽ നിന്നും ഏറ്റവുമൊടുവിൽ പുറത്തുവരുന്ന ഫലം പരിശോധിക്കുമ്പോൾ ഛത്തീസ്​ഗഡും താമരത്തേരിലെന്ന് ഉറപ്പിക്കുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 54 സീറ്റുകളിലാണ് ഛത്തീസ്ഗില്‍ ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 34 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഛത്തീസ്​ഗഡിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യഫലം പുറത്തുവന്നപ്പോൾ ഛത്തീസ്​ഗഡ് കോൺ​ഗ്രസിന്റെ കൈയിൽ ഭദ്രമായിരുന്നു. പിന്നീട് ലീഡ് നില മാറി മറിഞ്ഞു. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാ​ഗേൽ ഉൾപ്പെടെ 10 മന്ത്രിമാർ പിന്നിലായിരുന്നു. ഛത്തീസ്​ഗഡിൽ ആ​ദിവാസി മേഖലയിൽ നിന്നാണ് തിരിച്ചടി നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

സെമിയിൽ മോദി മാജിക്ക്! 3 ഇടത്തും ബിജെപി; ഞെട്ടിച്ച് ഛത്തിസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശിലും തകർന്നടിഞ്ഞ് കോൺഗ്രസ്

click me!