അയോധ്യ മുൻനിറുത്തി പ്രചാരണം ശക്തമാക്കാൻ ബിജെപി,പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് ഗ്രാമങ്ങളിലും സജീവ ചർച്ചയാക്കും

By Web TeamFirst Published Jan 21, 2024, 8:51 AM IST
Highlights

പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നാളെ പത്ത് മണിക്ക് "മംഗളധ്വനി ".18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ 2 മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കും

ദില്ലി: അയോധ്യ മുൻനിറുത്തി പ്രചാരണം ശക്തമാക്കാൻ ബിജെപി പാർട്ടി ഘടകങ്ങൾക്ക് നിർദ്ദേശം നല്കി.ഗ്രാമങ്ങളിൽ ഇന്നലെ തുടങ്ങിയ പ്രചാരണത്തിൽ ഇക്കാര്യം മുഖ്യ ചർച്ചയാക്കും.പ്രാണപ്രതിഷ്ഠ ചടങ്ങില്‍ നിന്ന്  പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് വിശദീകരിക്കാനും നിർദ്ദേശം നല്‍കി..അയോധ്യാക്ഷേത്രപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇന്നും
തമിഴ്നാട്ടിൽ പ്രധാനമന്ത്രി ക്ഷേത്ര പര്യടനം നടത്തും.ധനുഷ്കോടി കോതണ്ടരാമസ്വാമി ക്ഷേത്രത്തിൽ മോദി രാവിലെ ദർശനം നടത്തും .വിഭീഷണൻ രാമനെ ആദ്യമായി കണ്ട് അഭയം
തേടിയ സ്ഥലമെന്നാണ് വിശ്വാസം.രാമസേതു നിർമ്മാണം തുടങ്ങിയ അരിച്ചൽ മുനയിലും മോദി സന്ദർശനം നടത്തും.ഉച്ചയ്ക്ക് ശേഷം മോദി അയോധ്യയിലേക്ക് പോകും .ഇന്നലെ
ശ്രീരംഗം , രാമേശ്വരം ക്ഷേത്രങ്ങൾ മോദി സന്ദർശിച്ചിരുന്നു.

 

Latest Videos

 പ്രാണ പ്രതിഷ്ഠാദിനത്തില്‍ രാവിലെ പത്ത് മണിക്ക് "മംഗളധ്വനി " നടക്കും.അൻപതിലേറെ സംഗീതോപകരണങ്ങൾ അണിരത്തിയുള്ള  സംഗീതാർച്ചനയാണിത്.18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ 2 മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

 

click me!