ദേശീയസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് സിസിടിവികൾ സ്ഥാപിക്കരുതെന്ന് മോദിക്ക് കത്തെഴുതി കോൺ​ഗ്രസ് എംഎൽഎ

By Web Team  |  First Published Mar 6, 2023, 12:04 PM IST

നിലിവിലുള്ള നിയമങ്ങളും ബോധവത്കരണവും ചൈനയുടെ ഭീഷണിയെ നേരിടാൻ അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ ദേശീയ സുരക്ഷയെ വരെ ബാധിക്കാൻ സിസിടിവികൾ കാരണമാകാം. 


ഇറ്റാന​ഗർ: സർക്കാർ ഓഫീസുകളിൽ ചൈനീസ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിരോധിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള എംഎൽഎയായ നൈനാൻ എറിം​ഗ്. ചൈനീസ് സിസിടിവികൾ ഉപയോ​ഗിക്കുന്നത് ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും അത് ഉപയോ​ഗിക്കുന്നതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി. സിസിടിവികൾ ചെെനയിലെ ബെയ്ജിങ്ങിലേക്കുള്ള കണ്ണും കാതുമാകാമെന്നും എംഎൽഎ കത്തിൽ പറയുന്നു. 

നിലിവിലുള്ള നിയമങ്ങളും ബോധവത്കരണവും ചൈനയുടെ ഭീഷണിയെ നേരിടാൻ അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ ദേശീയ സുരക്ഷയെ വരെ ബാധിക്കാൻ സിസിടിവികൾ കാരണമാകാം. ഇന്ത്യൻ സ്ഥാപനങ്ങൾക്കുനേരെയുണ്ടായ ഹാക്കർമാരുടെ നിരന്തര ആക്രണം ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലായിരിക്കാമെന്ന അമേരിക്കൻ ഇന്റലിജന്റ്സ് സ്ഥാപനത്തിന്റെ റിപ്പോർട്ടും ഉദ്ധരിച്ചുകൊണ്ടാണ്  എംഎൽഎയുടെ പരാമർശം.  

Latest Videos

നിർത്തിയിട്ട ബസിൽ കയറി, കണ്ടക്ടറുടെ ബാഗിലെ കളക്ഷന്‍ തുക മോഷ്ടിച്ചു; സംഭവം കോട്ടയത്ത്, എല്ലാം സിസിടിവിയില്‍

ഏകദേശം 20ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ. ഇതിൽ കൂടുതലും ചൈനീസ് സർക്കാരിന്റേതാണ്. 90ശതമാനവും സിസിടിവികള്‌‍ ഘടിപ്പിച്ചിട്ടുള്ളത് സർക്കാർ ഓഫീസുകളിലാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചൈനീസ് സിസിടിവി ക്യാമറകൾ എത്രയും പെട്ടെന്ന് നിരോധിക്കണമെന്നാണ് താൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വീടുകളിലും സിസിടിവികൾ ഉപയോ​ഗിക്കരുതെന്ന ബോധവത്കരണവും നടത്തണമെന്ന് നൈനാൻ എറിം​ഗ് ആവശ്യപ്പെടുന്നു. 

click me!