രാഷ്ട്രീയ പിൻഗാമിയെ പ്രഖ്യാപിച്ച് മായാവതി, 28കാരൻ ആകാശ് ആനന്ദ്; ദേശീയ രാഷ്ട്രീയത്തിലെ പുതുമുഖം

By Web TeamFirst Published Dec 10, 2023, 1:52 PM IST
Highlights

നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ് ആനന്ദ്. 2019 ലെ ലോക്സഭാ ഇലക്ഷനിൽ പ്രചാരണത്തിന് ബിഎസ് പിയുടെ മുഖമായിരുന്നു ആകാശ് ആനന്ദ്

ദില്ലി : അഭ്യൂങ്ങൾക്കൊടുവിൽ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി.അനന്തരവൻ ആകാശ് ആനന്ദ് മായാവതിയുടെ പിൻഗാമിയാകും. നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ് ആനന്ദ്. 2019 ലെ ലോക്സഭാ ഇലക്ഷനിൽ പ്രചാരണത്തിന് ബിഎസ് പിയുടെ മുഖമായിരുന്നു ആകാശ് ആനന്ദ്. ഈ വർഷം തന്നെയാണ് സഹോദരൻ ആനന്ദ് കുമാറിനെ പാർട്ടി നാഷണൽ വൈസ് പ്രസിഡന്റായും നിയമിച്ചത്. 28 കാരനായ ആകാശ് 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. 

കോണ്‍ഗ്രസിനേറ്റ തിരിച്ചടി മുതലാക്കണം, മമതയെ ഒതുക്കണം; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷിന്റെ കരുനീക്കം

Latest Videos

ബിഎസ് പി എംപി ഡാനിഷ് അലിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിന് പിന്നാലെയാണ് മായാവതി തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പാർലമെന്റിലെ ശ്രദ്ധേയമുഖമായ ഡാനിഷ് അലിക്കെതിരെ  നടപടിയെടുത്തത്. അച്ചടക്കം ലംഘിക്കുന്നതിന്  പല കുറി താക്കീത് നല്‍കിയിരുന്നെന്നും, എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം തുടര്‍ച്ചയായി നടത്തുന്നതിനാലാണ് സസ്പെന്‍ഷനെന്നും ബിഎസ്പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.  പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള‍്‍‍ക്ക് ഡാനിഷ് അലി പലപ്പോഴും പിന്തുണ നല്‍കാറുണ്ടായിരുന്നു. മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിയില്‍ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ ഡാനിഷ് അലി പ്രതിഷേധിച്ചിരുന്നു. 

 

 

 

click me!