ആരിഫ് ഖാന്റെ 'കേരള മോഡൽ', ആവര്‍ത്തിച്ച് ആര്‍ എൻ രവിയും, ബില്ലുകൾ രാഷ്ട്രപതിക്ക്, സുപ്രീംകോടതിയിലും പരാമര്‍ശം

By Web TeamFirst Published Dec 1, 2023, 2:02 PM IST
Highlights

ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗവര്‍ണറുടെ നീക്കം. 

ചെന്നൈ : ബില്ലുകൾ രാഷ്ടപതിക്ക് അയക്കുന്ന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ 'കേരള മോഡൽ' തമിഴ്നാട്ടിലും. തമിഴ്നാട് നിയമസഭ രണ്ടാമതും പാസാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ ആര്‍.എൻ. രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗവര്‍ണറുടെ നീക്കം. ഗവര്‍ണറുടേത് ബില്ലുകൾക്ക് അംഗീകാരം വൈകിക്കുന്നതിനുള്ള തന്ത്രമാണെന്ന് സംസ്ഥാന നിയമമന്ത്രി എസ്. രഘുപതി കുറ്റപ്പെടുത്തി .2020 മുതൽ രാജ്ഭവന്‍റെ പരിഗണനയിൽ ഇരുന്ന ബില്ലുകൾ, സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ മടക്കുകയായിരുന്നു. കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും ബില്ലുകൾപാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടതാണ് 10 ബില്ലുകളും. 

നവ കേരള സദസിന് പണം; സര്‍ക്കാരിന് തിരിച്ചടി, തദ്ദേശസ്ഥാപനങ്ങളോട് പണമാവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

Latest Videos

അതേ സമയം, അംഗീകാരം നൽകാത ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗവർണർ ആര്‍ എൻ രവിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലാണ് പരാമർശം. ഉന്നത പദവിയിലിരിക്കുന്നവർക്കെതിരെ ഉത്തരവ് നൽകാനില്ലെന്നും മുഖ്യമന്ത്രിയും ഗവർണറും പ്രശ്നം സംസാരിച്ച് തീർക്കണമെന്നും കോടതി നിർദേശിച്ചു. 

ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു, 11കാരന് ദാരുണാന്ത്യം, സഹോദരന് പരിക്ക്

click me!