പത്മപ്രഭയില്‍ കേരളം: മോഹന്‍ലാലും കെജി ജയനും പത്മാ പുരസ്കാരങ്ങള്‍ സ്വീകരിച്ചു

By Web Team  |  First Published Mar 11, 2019, 11:16 AM IST

112 പേർക്കാണ് ഇത്തവണ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 56 പേർക്കാണ് ഇന്ന് പദ്മ പുരസ്കാരം വിതരണം ചെയ്യുക. പട്ടികയിൽ അഞ്ചാമതായാണ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്നും പദ്മഭൂഷൺ ഏറ്റുവാങ്ങിയത്. 


ദില്ലി: രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചത്. മോഹൻലാലിന് പുറമേ മലയാളി സംഗീത‍ജ്ഞനായ കെ ജി ജയനും പത്മപുരസ്കാരം ഏറ്റുവാങ്ങി.
  
112 പേർക്കാണ് ഇത്തവണ പത്മാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 56 പേർക്കാണ് ഇന്ന് പത്മപുരസ്കാരം വിതരണം ചെയ്തത്. പുരസ്കാര വിതരണ ചടങ്ങില്‍ അ‍ഞ്ചാമനായാണ്  മോഹൻലാൽ രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന് പുറമേ കരിയാ മുണ്ഡാ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും   പ്രഭുദേവ, ഡോ.മാമൻ ചാണ്ടി എന്നിവരും പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

click me!