കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുടെ പ്രതികരണങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജീവ് കൂത്തുപറമ്പ് പറയുന്നു
ഞാനൊരു സർക്കാരുദ്യോഗസ്ഥനാണ്. രണ്ട് ഉദ്ദേശ്യങ്ങളോടെയാണ് മേളക്കെത്തിയത്. പ്രതിഫലം വാങ്ങാതെ വളണ്ടിയറായി സേവനം ചെയ്യുന്നുണ്ട്. ഇഷ്‍ടപ്പെട്ട സിനിമകൾ, പ്രത്യേകിച്ച് മലയാളം കാണുക എന്നതാണ് രണ്ടാമത്തെ കാര്യം. വളണ്ടിയറായി നിൽക്കുന്നതിനാണ് കൂടതൽ പ്രാധാന്യം നൽകുന്നത്. ഇതുകഴിഞ്ഞ് വീണുകിട്ടുന്ന സമയങ്ങളിൽ സെലക്ടീവായാണ് സിനിമ കാണുന്നത്. കണ്ടവയിൽ ഉടലാഴവും ബിലാത്തിക്കുഴലും ഏറെ ഇഷ്‍ടപ്പെട്ടു. ബിലാത്തിക്കുഴൽ വേറിട്ട സന്ദേശം നൽക്കുന്നുണ്ട്. ബിലാത്തിക്കുഴലിന്റ സംവിധായകൻ വിനു ഒരു ഭാവി വാഗ്ദാനമാണ്.