കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുടെ പ്രതികരണങ്ങള്‍, കോളെജ് അധ്യാപികയായ അപര്‍ണ പറയുന്നു
ഫെസ്റ്റിവലിന്റെ സ്ഥിരം ഡെലിഗേറ്റ് അല്ല ഞാന്‍. കൊട്ടിഘോഷിക്കപ്പെട്ട സിനിമകളേക്കാള്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത സിനിമകളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. മുന്‍വിധിയില്ലാതെ, സിനോപ്‌സിസ് വായിച്ചുമാത്രമാണ് സിനിമകള്‍ക്ക് കയറിയത്. അധോലോകങ്ങളുടെ കുറ്റവാളികളുടെയൊക്കെ കഥകള്‍ക്കപ്പുറം പ്രണയത്തെക്കുറിച്ച് പറയുന്ന സിനിമകളായിരുന്നു എന്റെ തെരഞ്ഞെടുപ്പ്. അതില്‍ മിക്കവയും തൃപ്തി നല്‍കുന്നവയായിരുന്നു.
ഒരു ബര്‍ഗ്മാന്‍ ആരാധിക എന്ന നിലയില്‍ അദ്ദേഹത്തിന്റെ പാക്കേജ് ആശ്വാസമായിരുന്നു. പെഴ്‌സോണ ഒഴികെയുള്ള ചിത്രങ്ങള്‍ ഇഷ്ടമായി.