കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുടെ പ്രതികരണങ്ങള്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ഷംജിത്ത് പറയുന്നു
ഇത് എന്റെ പതിമൂന്നാമത്തെ ഐഎഫ്എഫ്‌കെയാണ്. പ്രളയാനന്തരം നടന്ന ഫെസ്റ്റിവലിന് പഴയൊരു ഓളം ഉണ്ടായിരുന്നില്ല. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയതിനാല്‍ ഒരുപാട് പേര്‍ക്ക് പങ്കെടുക്കാനായില്ല. പക്ഷേ ഫീസ് ഉയര്‍ത്തിയത് ഒരു തരത്തില്‍ ഗുണം ചെയ്തതായും എനിക്ക് തോന്നുന്നുണ്ട്. സിനിമയെ സീരിയസ് ആയി സമീപിക്കുന്നവര്‍ മാത്രമേ ഇത്തവണ വന്നിട്ടുള്ളുവെന്നാണ് തോന്നുന്നത്. സിനിമയ്ക്ക് കയറാതെ പുറത്ത് നില്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു.
മത്സരവിഭാഗം സിനിമകളുടെ തെരഞ്ഞെടുപ്പ് കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നും തോന്നുന്നുണ്ട്. എന്നാലും ശ്രദ്ധിക്കപ്പെട്ട മൂന്നാല് സിനിമകള്‍ ഉണ്ടായിരുന്നു. 'എ ട്വല്‍വ് ഇയര്‍ നൈറ്റ്' ആണ് ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. പ്രധാന വേദിയായ ടാഗോറിലെ പ്രൊജക്ഷന്‍ കേടായത് ബുദ്ധിമുട്ടുണ്ടാക്കി.