മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു. സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ ധ്യാനം സഹായിക്കുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും ഗണ്യമായി കുറയ്ക്കുന്നു.
ഇന്ന് ലോക മെഡിറ്റേഷൻ ദിനം (World Meditation Day). മനസ്സിനെ ശാന്തമാക്കാനും ശരീരത്തിന് കൂടുതൽ ഗുണങ്ങൾ ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു. മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും അകറ്റുന്നതിനും മെഡിറ്റേഷൻ സഹായകമാണ്. ദിവസവും അൽപം നേരം മെഡിറ്റേഷൻ ചെയ്യുന്നതിന്റെ ഗുണങ്ങൾ..
സമ്മർദ്ദം കുറയ്ക്കും
undefined
മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു. സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ ധ്യാനം സഹായിക്കുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും ഗണ്യമായി കുറയ്ക്കുന്നു.
ഏകാഗ്രത മെച്ചപ്പെടുത്തുന്നു
മെഡിറ്റെഷൻ ശീലിക്കുന്നതിന്റെ പ്രധാന ഗുണം ഏകാഗ്രത വളർത്തിയെടുക്കാം എന്നതാണ്. ഇതോടൊപ്പം ശ്രദ്ധ മെച്ചപ്പെടുത്താനും മെഡിറ്റേഷൻ സഹായിക്കുന്നു.
വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
ധ്യാനം വൈകാരിക സ്ഥിരതയും പ്രതിരോധശേഷിയും വളർത്തുന്നു. വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാനും മെഡിറ്റേഷൻ സഹായകമാണ്. ദിവസവും രാവിലെ പതിവായി മെഡിറ്റേഷൻ ശീലമാക്കുക.
നല്ല ഉറക്കം ലഭിക്കുന്നു
പതിവായുള്ള മെഡിറ്റേഷൻ മനസ്സിനെ ശാന്തമാക്കുകയും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വ്യക്തികളെ വേഗത്തിൽ ഉറങ്ങാനും ആഴമേറിയതും കൂടുതൽ ശാന്തവുമായ ഉറക്കം ആസ്വദിക്കാനും മൊത്തത്തിലുള്ള മെച്ചപ്പെട്ട ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും സഹായിക്കും.
ശ്വസന പ്രശ്നങ്ങൾ അകറ്റും
ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും മെഡിറ്റേഷൻ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
ധ്യാനം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളെ കൂടുതൽ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിന് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത വേദന കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യമുള്ള ശരീരത്തിന് സഹാകമാണ്.
മഴക്കാലമാണ്, രോഗങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ