മഞ്ഞുകാലത്ത് മുടി കൊഴിച്ചില്‍ കൂടുമെന്ന് പറയുന്നത് ശരിയോ?

By Web TeamFirst Published Dec 20, 2023, 6:32 PM IST
Highlights

മുടി പൊട്ടിപ്പോവുക, മുടിയുടെ കട്ടി കുറഞ്ഞുപോവുക, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് കൂടാം. ഇതെല്ലാം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാര്യങ്ങളാണെന്ന് നമുക്കറിയാം

കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളും മാറിമറിഞ്ഞ് വരാറുണ്ട്. പ്രത്യേകിച്ച് ചര്‍മ്മം, മുടി ഒക്കെയാണ് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പെട്ടെന്ന് സ്വാധീനപ്പെടാറ്. ഇത്തരത്തില്‍ മഞ്ഞുകാലമാകുമ്പോള്‍ മുടി കൊഴിച്ചില്‍ കൂടുമെന്ന് പറയുന്നത് നിങ്ങളും കേട്ടിരിക്കാം. 

സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? മഞ്ഞുകാലത്ത് മുടി കൊഴിച്ചിലുണ്ടാകും- അല്ലെങ്കില്‍ മുടി കൂടുതലായി കൊഴിഞ്ഞുപോകുമോ? 

Latest Videos

ശരിയാണ്, മഞ്ഞുകാലത്ത് മുടി കൊഴിച്ചിലുണ്ടാകാം. എന്നാല്‍ എല്ലാവരിലും ഇത് സംഭവിക്കണമെന്നില്ല. പക്ഷേ ഈ കാലാവസ്ഥ മുടി കൊഴിച്ചിലിന് അനുകൂലാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്നത് സത്യമാണ്. മഞ്ഞുകാലത്ത് അന്തരീക്ഷം വരണ്ടിരിക്കും . ഇത് തലയോട്ടിയും മുടിയുമൊക്കെ വല്ലാതെ 'ഡ്രൈ' ആകുന്നതിലേക്ക് നയിക്കും. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

മുടി പൊട്ടിപ്പോവുക, മുടിയുടെ കട്ടി കുറഞ്ഞുപോവുക, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് കൂടാം. ഇതെല്ലാം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാര്യങ്ങളാണെന്ന് നമുക്കറിയാം. ഇങ്ങനെ പല രീതിയിലായി മുടിയുടെ ആരോഗ്യം മഞ്ഞുകാലത്ത് ബാധിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാൻ മഞ്ഞുകാലത്ത് ചെയ്യാവുന്ന ചില കാര്യങ്ങള്‍ കൂടി അറിഞ്ഞുവയ്ക്കൂ. 

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കുറഞ്ഞത് മുടിയിലും തലയോട്ടിയിലും നന്നായി എണ്ണ തേച്ചുപിടിപ്പിക്കണം. ഇത് ഡ്രൈ ആകുന്നത് തടയാൻ സഹായിക്കും. മഞ്ഞുകാലത്തിനായി പ്രത്യേകമുള്ള ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. 

മുടിക്ക് പ്രശ്നമുള്ളവര്‍ ഹീറ്റ് സ്റ്റൈലിംഗ്, അത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. മുടിക്ക് പ്രശ്നമില്ലാത്തവരായാലും ഹീറ്റ് സ്റ്റൈലിംഗ് മഞ്ഞുകാലത്ത് അത്ര നല്ലതല്ല. 

ഇനി, നനഞ്ഞ മുടി അപ്പാടെ ഇട്ട് പുറത്തുപോകുന്നതും ഒഴിവാക്കണം. ഇതും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകും. 

മഞ്ഞുകാലത്ത് മുടി കൊഴിച്ചില്‍ ഒഴിവാക്കാൻ മുടി എപ്പോഴും മോയിസ്ചറൈസ് ചെയ്ത് നിര്‍ത്തുന്നതാണ് മികച്ചൊരു മാര്‍ഗം. ആഴ്ചയിലൊരിക്കലെങ്കിലും ലീവ്-ഇൻ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 

പക്ഷേ മുടി അധികമായി കഴുകുന്നത് അത്ര നല്ലതല്ല കെട്ടേ. പ്രത്യേകിച്ച് എല്ലാ ദിവസവും മുടി കഴുകുന്നത് ഒട്ടും നല്ലതല്ല. ഇതും മുടി കൂടുതല്‍ ഡ്രൈ ആകുന്നതിനും കൊഴിയുന്നതിനുമെല്ലാമാണ് കാരണമാവുക. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്. 

Also Read:- എന്തുകൊണ്ട് രാത്രിയില്‍ നെഞ്ചെരിച്ചില്‍; പരിഹാരമായി ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!