അതിരാവിലെ ഇളം ചൂടുള്ള കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

By Web Team  |  First Published Oct 16, 2024, 9:41 PM IST

ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനത്തെ നിയന്ത്രിക്കാൻ കറുവപ്പട്ട വെള്ളം സഹായിക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകൾ, വയറിളക്കം, ഗ്യാസ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.
 


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ദിവസവും അതിരാവിലെ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ കറുവപ്പട്ട ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്.  

ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനത്തെ നിയന്ത്രിക്കാൻ കറുവപ്പട്ട വെള്ളം സഹായിക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകൾ, വയറിളക്കം, ഗ്യാസ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും അത് വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

Latest Videos

undefined

കറുവാപ്പട്ട ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുമെന്നും ശരീരഭാരം നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നത് കലോറി കൂടുതൽ കാര്യക്ഷമമായി കത്തിക്കാനും ഉപാപചയ നിരക്ക് മെച്ചപ്പെടുത്താനും സഹായിക്കും.

കറുവാപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാത വേദനയും അസ്വസ്ഥതകളും ലഘൂകരിക്കാനും സഹായിക്കും. കറുവപ്പട്ട ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ടയിട്ട വെള്ളം രാത്രി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയർ വീർത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിൻ്റെ (എൽഡിഎൽ) അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും ‌വിവിധ പഠനങ്ങൾ പറയുന്നു. 

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

 

click me!