വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ തക്കാളി സൂപ്പ് കഴിച്ചോളൂ

By Web TeamFirst Published Oct 17, 2024, 1:29 PM IST
Highlights

തക്കാളി സൂപ്പിൽ കലോറി കുറവാണെന്ന് മാത്രമല്ല, പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. 

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ഭാരം കുറയ്ക്കുന്നതിനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതിനും സൂപ്പുകൾ വളരെ നല്ലതാണ്. സൂപ്പ് സീസണൽ രോ​ഗങ്ങളെ തടയുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സൂപ്പാണ് തക്കാളി സൂപ്പ്. 

തക്കാളി സൂപ്പിൽ കലോറി കുറവാണെന്ന് മാത്രമല്ല, പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതായി ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

Latest Videos

തക്കാളിയിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, അതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്നു. എങ്ങനെയാണ് ഹെൽത്തി തക്കാളി സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?....

വേണ്ട ചേരുവകൾ

തക്കാളി                           100 ഗ്രാം
കാരറ്റ്                                100 ഗ്രാം (ചെറുതായി അരിഞ്ഞത്)
ചുവന്നുള്ളി                     3 എണ്ണം
വെള്ളം                             7 ഗ്ലാസ്
വെളിച്ചെണ്ണ                    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളിയും കാരറ്റും മിക്സിയിൽ അടിച്ചെടുത്ത് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ശേഷം ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അൽപം വെളിച്ചെണ്ണയിൽ വറുത്ത് സൂപ്പിലിടുക. ശേഷം ചൂടോ കഴിക്കാവുന്നതാണ്. 

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന 10 പാനീയങ്ങൾ

 

click me!