ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

By Web Team  |  First Published May 10, 2024, 5:08 PM IST

ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ വിശപ്പ് നിയന്ത്രിക്കുക ചെയ്യുന്നു.  അവ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
 


ആരോഗ്യകരമായ നട്‌സുകളിൽ ഒന്നാണ് ബദാം. ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. കുതിർത്ത ബദാം വളരെ ആരോഗ്യകരമാണ്. ബദാം ഒന്നിലധികം പോഷകങ്ങൾ നിറഞ്ഞതാണ്. നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ ബദാം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. 

ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. ബദാം ഓയിൽ ചർമ്മത്തിന് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. മുടിയുടെ പ്രശ്നങ്ങളെ ചെറുക്കാനും ബദാം സഹായിക്കും. തലച്ചോറിൻ്റെ പ്രവർത്തനത്തിന്  ബദാം സഹായകമാണ്. ഇതിലെ വൈറ്റമിൻ ഇ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

Latest Videos

undefined

ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ വിശപ്പ് നിയന്ത്രിക്കുക ചെയ്യുന്നു.  അവ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ബദാം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചീത്ത കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുതിർത്ത ബദാമിൽ ക്യാൻസറിനെ ചെറുക്കാൻ അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 17 അടങ്ങിയിട്ടുണ്ട്.

കുതിർത്ത ബദാമിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ ബുദ്ധിവികാസത്തിലും വളർച്ചയ്ക്കും സഹായിക്കും. ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സ്‌പൈക്കുകളുടെ സാധ്യത കുറയ്ക്കാനും കുതിർത്ത ബദാം സഹായിക്കും. പ്രഭാതഭക്ഷണത്തി‌ൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നത് ‌രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാണ്.

എന്താണ് ലൂപ്പസ് രോ​ഗം? ലക്ഷണങ്ങൾ എന്തൊക്കെ?

 

click me!