പ്രമേഹവും ചൊറിച്ചിലും തമ്മിലുള്ള ബന്ധം എന്താണ്? പാദങ്ങളിൽ ചൊറിച്ചിലുണ്ടാകുന്നത് എന്തുകൊണ്ട്?

By Web Team  |  First Published Feb 1, 2024, 7:59 PM IST

പ്രമേഹവും ചൊറിച്ചിലും തമ്മിലുള്ള ബന്ധം എന്താണെന്ന് ദില്ലിയിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ധീരജ് കപൂർ പറയുന്നു.
 


രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയരുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പലപ്പോഴും കാഴ്ച പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹരോഗികൾ പലപ്പോഴും പരാതിപ്പെടുന്ന മറ്റൊരു പ്രശ്നം ചൊറിച്ചിലാണ്. ഇത് ഒരു ചെറിയ പ്രശ്നമാണെന്ന് തോന്നുമെങ്കിലും ചൊറിച്ചിൽ ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും. 

അർദ്ധരാത്രിയിൽ ഉറക്കമുണർന്ന് ചൊറിയുന്ന ഭാഗങ്ങളിൽ പോറൽ ഉണ്ടാവുകയും അവർക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതാവുകയും ചെയ്യുന്നു. പ്രമേഹവും ചൊറിച്ചിലും തമ്മിലുള്ള ബന്ധം എന്താണെന്ന് ദില്ലിയിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ധീരജ് കപൂർ പറയുന്നു.

Latest Videos

പ്രമേഹരോഗികൾക്ക് സാധാരണയായി കൈകാലുകളിൽ ചൊറിച്ചിൽ കൂടുതലായി കാണപ്പെടുന്നു.  പ്രത്യേകിച്ച് പാദങ്ങളിലാണ് കൂടുതലായി ചൊറിച്ചിൽ അനുഭവപ്പെടുക. ഞരമ്പുകൾക്ക് ക്ഷതം ഉണ്ടാവുകയും രക്തചംക്രമണം മോശമാവുകയും ചെയ്യുമ്പോഴാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെന്ന് എൻഡോക്രൈനോളജിസ്റ്റ് ഡോ ധീരജ് കപൂർ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ അടുത്തിടെ ഇത് സംബന്ധിച്ച് പഠനം നടത്തുകയുണ്ടായി. 109 പേരിലാണ് 2021ൽ പഠനം നടത്തിയത്.  പഠനത്തിൽ 36 ശതമാനം പേർക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതായി കണ്ടെത്തി. ഇത് അവരുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിച്ചതായി പഠനത്തിൽ തെളിഞ്ഞു. ബയോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. 

undefined

പ്രമേഹരോ​ഗികളിൽ ചൊറിച്ചിലിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്?

ഒന്ന്...

പ്രമേഹം നിർജലീകരണത്തിന് കാരണമാകുന്നു. പ്രമേഹം ബാധിച്ചവരിൽ അധിക പഞ്ചസാര ഫിൽട്ടർ ചെയ്യാനും ആഗിരണം ചെയ്യാനും വൃക്കകൾ അധികമായി പ്രവർത്തിക്കുന്നു. അവ നിലനിർത്താൻ കഴിയാതെ വരുമ്പോൾ അധിക പഞ്ചസാര മൂത്രത്തിലേക്ക് പോകുകയും ശരീര കോശങ്ങളിൽ നിന്ന് ദ്രാവകങ്ങൾ എടുക്കുകയും ചെയ്യുന്നു. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. തുടർന്ന് ഇത് വരണ്ട ചർമ്മത്തിലേക്ക് നയിക്കുകയും ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

രണ്ട്...

ഡയബറ്റിക് ന്യൂറോപ്പതി അല്ലെങ്കിൽ നാഡി ക്ഷതം പ്രമേഹത്തിൽ സാധാരണമാണ്. ഇത് ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് കാരണമാകും. ഞരമ്പുകളുടെ ശരിയായി പ്രവർത്തിക്കാത്തതാണ് ഇതിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് യീസ്റ്റ് വളർച്ചയ്ക്ക് കാരണമാകുന്നു. ഇത് ചൊറിച്ചിൽ ഉണ്ടാക്കുന്നതിനും ഇടയാക്കും.

നാല്...

രക്തപ്രവാഹം കുറയുന്നതിന് പ്രമേഹം കാരണമാകുന്നു. ഈ രക്തയോട്ടം കുറയുന്നത് ചർമ്മത്തിന് ഓക്സിജനും പോഷകങ്ങളും അപര്യാപ്തമാക്കുകയും ഒടുവിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.

അഞ്ച്...

പ്രമേഹം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ചർമ്മത്തെ അണുബാധയ്ക്കും ചൊറിച്ചിലിനും ഇടയാക്കും.

ശ്രദ്ധിക്കൂ, ഈ ശീലങ്ങൾ ഡിമെൻഷ്യ സാധ്യത വർദ്ധിപ്പിക്കുന്നു

 


 

click me!