പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക

By Web TeamFirst Published Feb 1, 2024, 9:43 PM IST
Highlights

രാവിലെ ശരിയായ പോഷകങ്ങൾ ശരീരത്തിൽ എത്താതെ വരുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഇത് പ്രമേഹം 2 ടൈപ്പ് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
 

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്നത്. രാവിലെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലരും ഇന്ന് പ്രാതൽ ഒഴിവാക്കാറാണ് പതിവ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൊണ്ടുള്ള ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്....

ഒന്ന്...

Latest Videos

രാവിലെ ശരിയായ പോഷകങ്ങൾ ശരീരത്തിൽ എത്താതെ വരുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഇത് പ്രമേഹം 2 ടൈപ്പ് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

രണ്ട്...

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജ്ജക്കുറവിനും കാരണമാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

മൂന്ന്...

രാവിലെ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ കൂടുതൽ വിശപ്പ് അനുഭവപ്പെടാം. അത് കൊണ്ട് തന്നെ അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും.

നാല്...

ശരീരഭാരം കുറയുമെന്ന പ്രതീക്ഷയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ ആരോഗ്യകരമായ മെറ്റബോളിസത്തിൻ്റെ പ്രക്രിയയെ ബാധിച്ചുകൊണ്ട് ഈ ശീലം ശരീരഭാരം കുറയ്ക്കാൻ തടസ്സമായേക്കാം. അതിനാൽ, ആരോഗ്യകരമായ പ്രഭാതഭക്ഷണം സുസ്ഥിരമായ ശരീരഭാരം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ഉപാപചയ ആരോഗ്യത്തിനും സഹായിക്കും. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.

കാഴ്ച്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ


 

click me!