കൊളസ്ട്രോള്‍; തിരിച്ചറിയണം ഈ ലക്ഷണങ്ങളെയും നിയന്ത്രിക്കാന്‍ ചെയ്യേണ്ടതും...

By Web TeamFirst Published Feb 6, 2024, 9:31 AM IST
Highlights

കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന,  കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പ്,  ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മങ്ങിയ നഖങ്ങള്‍,  കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ്, തലചുറ്റല്‍, തലവേദന, അമിത ക്ഷീണം തുടങ്ങിയവയാണ് കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍. 

ചീത്ത കൊളസ്ട്രോള്‍ മൂലം ഹൃദയത്തിന് പണി കിട്ടും എന്നതു കൊണ്ട് തന്നെയാണ് എല്ലാവരും ഇതിനെ പേടിക്കുന്നത്. ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന, കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പ്, ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മങ്ങിയ നഖങ്ങള്‍,  കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ്, തലചുറ്റല്‍, തലവേദന, അമിത ക്ഷീണം തുടങ്ങിയവയാണ് കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍. 

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

കൊഴുപ്പ് അടങ്ങിയ റെഡ് മീറ്റ് പോലെയുള്ളവയുടെ അമിത ഉപയോഗമാണ് ആദ്യമായി കുറയ്ക്കേണ്ടത്.  ഒപ്പം തന്നെ മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്...

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. 

മൂന്ന്...

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കൂടിയവരില്‍  കൊളസ്ട്രോള്‍ സാധ്യത കൂടാന്‍ സാധ്യതയുണ്ട്. 

നാല്... 

പതിവായി വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്...

പുകവലിയും ഒഴിവാക്കുക. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുന്നു. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണ്. 

ആറ്... 

അമിത മദ്യപാനവും ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ദിവസവും രാവിലെ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

click me!