തൊണ്ടയിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

By Web TeamFirst Published Dec 9, 2023, 11:29 AM IST
Highlights

മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളര്‍ച്ച ശ്വാസകോശ സംവിധാനത്തെ സാരമായി ബാധിക്കും. 

ലോകത്ത് ഏറ്റവും ഭയാനകമായ രോഗമായി ക്യാന്‍സര്‍ മാറിയിരിക്കുന്നു. അതില്‍ തന്നെ ഏറ്റവും സാധാരണമായ ഒരു ക്യാൻസർ ആണ് തൊണ്ടയിലെ ക്യാൻസർ. മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളര്‍ച്ച ശ്വാസകോശ സംവിധാനത്തെ സാരമായി ബാധിക്കും. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്. 

തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

കടുത്ത ചുമയാണ് തൊണ്ടയിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണം.  ഒരാഴ്ചയായി നിര്‍ത്താതെയുള്ള ചുമയാണെങ്കില്‍ ഒരു ഡോക്ടറെ കാണുക. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ശ്രദ്ധിക്കണം. അതുപോലെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്. ശബ്ദം പരുക്കനാകുക, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണരുത്. അസാധാരണമായ ശ്വസന ശബ്ദവും ശ്രദ്ധിക്കാതെ പോകരുത്. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക. അതുപോലെ കഴുത്തുവേദനയും നിസാരമാക്കേണ്ട. 

തൊണ്ടവേദനയും നിസാരമായി കാണരുത്. തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുക. തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.മൂക്കില്‍ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, കാരണമില്ലാതെ ശരീരഭാരം കുറയുക ഇതെല്ലാം തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: സ്ത്രീകളിൽ ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ...

youtubevideo

click me!