ലിവർ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

By Web TeamFirst Published Jan 29, 2024, 2:32 PM IST
Highlights

ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് കരൾ രോഗത്തിൻ്റെ പ്രാഥമിക കാരണം. ഈ വൈറസ് ബാധിച്ചാൽ വർഷങ്ങളോളം ബാധിക്കുകയും കരളിൽ സിറോസിസിന് കാരണമാവുകയും ചെയ്യും. 

അമേരിക്കയിൽ കരൾ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. 
ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് കരൾ രോഗത്തിൻ്റെ പ്രാഥമിക കാരണം. ഈ വൈറസ് ബാധിച്ചാൽ വർഷങ്ങളോളം ബാധിക്കുകയും കരളിൽ സിറോസിസിന് കാരണമാവുകയും ചെയ്യും. ആദ്യഘട്ടങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ കാൻസറിലേക്കും കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് കരൾ രോഗത്തിൻ്റെ പ്രാഥമിക കാരണം. ഈ വൈറസ് ബാധിച്ചാൽ വർഷങ്ങളോളം ബാധിക്കുകയും കരളിൽ സിറോസിസിന് കാരണമാവുകയും ചെയ്യും. ശരീരത്തിൽ വൈറസ് ഉള്ള ഒരു വ്യക്തിയുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഉള്ള ശാരീരിക സമ്പർക്കത്തിലൂടെയാണ് ആളുകൾക്ക് രോഗം പിടിപെടുന്നത്. 

Latest Videos

കരൾ കാൻസർ ഒരു ജീവന് ഭീഷണിയായ രോ​ഗമാണെങ്കിലുംഅത് വരാതിരിക്കാൻ ചെയ്യാവുന്ന ചില പ്രതിരോധ മാർഗങ്ങളുണ്ട്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തുന്നത് കരളിലെ ക്യാൻസറിനെ തടയാൻ സഹായിക്കും.

കരൾ ക്യാൻസർ ; ലക്ഷണങ്ങൾ...

1. പെട്ടെന്ന് ഭാരം കുറയുക. (ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക).
2. വിശപ്പില്ലായ്മ
3. എപ്പോഴും വയറ് വീയർത്തിരിക്കുന്നതായി തോന്നുക. (അൽപം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയർ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്.)
4. ഓക്കാനം 
5. അടിവയറ്റിൽ (വയറ്റിൽ) നീർക്കെട്ട് (ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക).
6. ചർമ്മവും കണ്ണുകളും മഞ്ഞനിറത്തിലേക്ക് മാറുക.

കരൾ അർബുദം എങ്ങനെ തടയാം?

മദ്യപാനം ലിവർ ക്യാൻസറിന് കാരണമാകും. അതുകൊണ്ട് ലിവർ ക്യാൻസർ തടയാൻ മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. കരൾ അർബുദം തടയാൻ ശരീരഭാരം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. അമിതവണ്ണമുള്ള ആളുകൾക്ക് കരൾ കാൻസറുമായി ബന്ധപ്പെട്ട ഫാറ്റി ലിവർ രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചിട്ടയായ ശാരീരിക വ്യായാമങ്ങളും ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും ഭാരം നിയന്ത്രിക്കാൻ സഹായിക്കും. പുകവലിയാണ് കരൾ ക്യാൻസർ ഉണ്ടാകാനുള്ള മറ്റൊരു കാരണം. സിഗരറ്റ് ഒഴിവാക്കുന്നത് കരൾ കാൻസറിനെ തടയുക മാത്രമല്ല മറ്റ് രോ​ഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. 

മെച്ചപ്പെട്ട കരളിൻ്റെ ആരോഗ്യത്തിന് സമീകൃതാഹാരം ശീലമാക്കുക. കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കരളിനെ സംരക്ഷിക്കാൻ ഭക്ഷണത്തിൽ വേവിച്ച ഭക്ഷണം, വേവിച്ച പച്ചക്കറികൾ, മുട്ട, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, കാരണം ഇതാണ്

 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

 

click me!