കൊഞ്ച് അലർജിയുടെ ഒരു സാധാരണ ലക്ഷണമാണ് ചൊറിച്ചിൽ. ചർമ്മത്തിൽ വ്യാപിക്കുന്ന തിണർപ്പുകളിൽ ചൊറിച്ചിൽ ഉണ്ടാകാം. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് കൂടുതലായി ചൊറിഞ്ചിൽ അനുഭവപ്പെടുക.
ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച വാർത്ത നാം അറിഞ്ഞതാണ്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ അലർജി ഉണ്ടായിട്ടുള്ളതായാണ് വിവരം.
ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊഞ്ച് അലർജി ; ശ്രദ്ധിക്കേണ്ടത്...
ഓരോരുത്തർക്കും ഉണ്ടാകും ഭക്ഷണത്തിൽ ഓരോരോ ഇഷ്ടങ്ങൾ. എന്നാൽ ഈ പ്രിയഭക്ഷണങ്ങൾ അലർജി ഉണ്ടാക്കിയാലോ? ചില ഭക്ഷണങ്ങൾ ചിലരിൽ അലർജിക്ക് കാരണമാകും. ഈ അലർജി തിരിച്ചറിയപ്പെടാതെ പോയാൽ മരണം വരെ സംഭവിക്കാം.ചിലർക്ക് കൊഞ്ച് അലർജി ഉണ്ടാക്കുന്ന ഭക്ഷണമാണ്.
കൊഞ്ചിൽ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീൻ്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തിൽ ഇത് ആൻ്റിബോഡികൾ, ഹിസ്റ്റാമൈനുകൾ, ചെമ്മീൻ അലർജി ലക്ഷണങ്ങൾക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കൾ എന്നിവ ഉത്പാദിപ്പിക്കുന്നു. കൊഞ്ച് അലർജി ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെ പറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.
ഒന്ന്...
കൊഞ്ച് അലർജിയുടെ ഒരു സാധാരണ ലക്ഷണമാണ് ചൊറിച്ചിൽ. ചർമ്മത്തിൽ വ്യാപിക്കുന്ന തിണർപ്പുകളിൽ ചൊറിച്ചിൽ ഉണ്ടാകാം. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് കൂടുതലായി ചൊറിഞ്ചിൽ അനുഭവപ്പെടുക.
രണ്ട്...
അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന ഒരു ത്വക്ക് രോഗാവസ്ഥയാണ് എക്സിമ. വരണ്ട ചർമ്മത്തിൻ്റെ തവിട്ട് -ചാര നിറത്തിലുള്ള പാടുകളും കഠിനമായ ചൊറിച്ചിലും ഇതിൻ്റെ സവിശേഷതയാണ്. കൈകൾ, കാലുകൾ, കണങ്കാൽ, കൈ ത്തണ്ട, നെഞ്ച്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയിൽ പലപ്പോഴും ഈ പാടുകൾ പ്രത്യക്ഷപ്പെടുന്നു. ശരീരത്തിൽ ദ്രാവകം നിറയുന്ന ചെറിയ മുഴകൾ, വിണ്ടുകീറിയ തൊലി എന്നിവ പ്രകടമാകാം.
മൂന്ന്...
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ചുവേദനയുമാണ് മറ്റൊരു ലക്ഷണം. കൊണ്ട് അലർജിയുടെ ലക്ഷണങ്ങൾ വളരെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളായി പ്രകടമാകും. ശ്വാസം മുട്ടൽ, ചുമ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നാല്...
തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. നിങ്ങൾക്ക് ചെമ്മീൻ അലർജി ഉണ്ടെങ്കിൽ തളർച്ചയോ തലകറക്കമോ അനുഭവപ്പെടാം. കൂടാതെ, തലകറക്കം മന്ദഗതിയിലുള്ള പൾസ് നിരക്ക്, ബോധം നഷ്ടപ്പെടുക എന്നിവയ്ക്ക് ഇടയാക്കും.
വായിലെ ക്യാൻസർ ; ആറ് ലക്ഷണങ്ങൾ അവഗണിക്കരുത്