ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Jan 25, 2024, 6:52 PM IST
Highlights

കലോറി കുറഞ്ഞ ഭക്ഷണമാണ് ഓട്സ്. ഓട്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. 

ഉദാസീനമായ ജീവിതശെെലി അമിതവണ്ണത്തിനും മറ്റ് രോ​ഗങ്ങൾക്കും കാരണമാകുന്നു. ഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രമല്ല ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബോഡി മാസ് ഇൻഡെക്സ് 30ന് മുകളിലുള്ളവർ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഓട്സ്...

Latest Videos

കലോറി കുറഞ്ഞ ഭക്ഷണമാണ് ഓട്സ്. ഓട്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ദിവസവും ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു.

തെെര്...

കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണമാണ് തെെര്. തൈര് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. തൈരിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. 

ബെറിപ്പഴങ്ങൾ...

ബെറിപ്പഴങ്ങളിൽ  ഉയർന്ന നാരുകളും ഏറ്റവും കുറഞ്ഞ പഞ്ചസാരയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. സരസഫലങ്ങളിൽ കലോറി വളരെ കുറവാണ്. 1 കപ്പ് റാസ്ബെറിയിൽ 64 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

ബീറ്റ്റൂട്ട്...

ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ്. 100 ഗ്രാം ബീറ്റ്റൂട്ടിൽ 43 കലോറിയും 2.8 ഗ്രാം ഫൈബറുമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് ഫൈബർ. ബീറ്റ്റൂട്ടിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. 

കാരറ്റ്...

കാരറ്റിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കാരറ്റ് ജ്യൂസാമോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഒരു കപ്പ് കാരറ്റ് സ്റ്റിക്കിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

 


 

click me!