ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

By Web TeamFirst Published Nov 30, 2023, 9:35 AM IST
Highlights

മഞ്ഞുകാലത്ത് ചില വ്യക്തികൾക്ക് ഇരുമ്പിന്റെ അളവ് അൽപ്പം കുറവായിരിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇരുമ്പ് അട​ങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും വിളർച്ച തടയുന്നതിനും സഹായകമാണ്. 
 

ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്.  ഊർജ ഉൽപ്പാദനം, രോഗപ്രതിരോധ പ്രവർത്തനം, ശരിയായ വളർച്ചയ്ക്കും വികാസത്തിനും ഇരുമ്പ് പ്രധാനമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് പൊതുവെ ഗുണകരമാണ്. എന്നിരുന്നാലും, മഞ്ഞുകാലത്ത് ഇത് പ്രത്യേകിച്ചും പ്രധാനമായേക്കാവുന്ന ചില കാരണങ്ങളുണ്ട്. 

തണുത്ത കാലാവസ്ഥ ജലദോഷം, ഇൻഫ്ലുവൻസ തുടങ്ങിയ കാലാനുസൃതമായ അസുഖങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മഞ്ഞുകാലത്ത് ചില വ്യക്തികൾക്ക് ഇരുമ്പിന്റെ അളവ് അൽപ്പം കുറവായിരിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇരുമ്പ് അട​ങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും വിളർച്ച തടയുന്നതിനും സഹായകമാണ്. 

Latest Videos

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇവയൊക്കെ...

പാലക്ക് ചീര...

ഇരുമ്പ് അടങ്ങിയ ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു, ഇത് ശരീരത്തിലെ ഓക്സിജൻ പ്രവാഹം വർദ്ധിപ്പിക്കുകയും ക്ഷീണം തടയുകയും ചെയ്യുന്നു.

പയർ വർ​ഗങ്ങൾ...

പയർ ഇരുമ്പ് മാത്രമല്ല, നല്ല അളവിൽ പ്രോട്ടീനും നൽകുന്നു. ‌ശൈത്യകാല ഭക്ഷണത്തിൽ പയർ ഉൾപ്പെടുത്തുന്നത് ഊർജ്ജ നില നിലനിർത്താനും പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഉണങ്ങിയ ആപ്രിക്കോട്ട്...

ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ ഉറവിടമാണ് ഉണങ്ങിയ ആപ്രിക്കോട്ട്. 

മത്തങ്ങ വിത്തുകൾ...

മത്തങ്ങ വിത്തുകൾ ശൈത്യകാലത്ത് പോഷകപ്രദമായ ഭക്ഷണമാണ്. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന മഗ്നീഷ്യം, സിങ്ക് തുടങ്ങിയ മറ്റ് ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്.

മുത്തുച്ചിപ്പി...

ഇരുമ്പിന്റെയും സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ ധാതുക്കളുടെയും മികച്ച ഉറവിടമാണ് മുത്തുച്ചിപ്പി. മിതമായ അളവിൽ മുത്തുച്ചിപ്പി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്...

ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

ശൈത്യകാല ഭക്ഷണത്തിൽ ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ചേർക്കുന്നത് ഇരുമ്പിന്റെ കുറവ് തടയാനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഊർജനില നിലനിർത്തുന്നതിനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ക്ഷീണം, ബലഹീനത തുടങ്ങിയ അനീമിയ ലക്ഷണങ്ങൾ തടയുന്നതിനും ഇരുമ്പ് അത്യാവശ്യമാണ്.

പിസിഒഎസ് പ്രശ്നമുള്ളവർ ഈ പോഷകമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം, കാരണം

 

click me!