പച്ച ചീര ഇരുമ്പിൻ്റെ മികച്ച ഉറവിടമാണ്. ചീരയിൽ പ്രോട്ടീനുകൾ, നാരുകൾ, കാൽസ്യം, വിറ്റാമിനുകൾ എ, ഇ എന്നിവ പോലെ മറ്റ് ചില അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
മനുഷ്യ ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച സംഭവിക്കുന്നത്. അമിതമായ രക്തനഷ്ടം, ചുവന്ന രക്താണുക്കളുടെ നാശം, അല്ലെങ്കിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ സൃഷ്ടിക്കാനുള്ള ശരീരത്തിൻ്റെ കഴിവില്ലായ്മ എന്നിവ മൂലമാണ് ഈ അവസ്ഥ പ്രധാനമായും ഉണ്ടാകുന്നത്. അനീമിയ ബലഹീനത, തലകറക്കം, ഓക്കാനം, ക്ഷീണം, വയറുവേദന, വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അനീമിയ തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.
ഇരുമ്പ് അടങ്ങിയ ആറ് ഭക്ഷണങ്ങൾ
undefined
പച്ച ചീര
പച്ച ചീര ഇരുമ്പിൻ്റെ മികച്ച ഉറവിടമാണ്. ചീരയിൽ പ്രോട്ടീനുകൾ, നാരുകൾ, കാൽസ്യം, വിറ്റാമിനുകൾ എ, ഇ എന്നിവ പോലെ മറ്റ് ചില അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
നട്സ്
പലതരം പരിപ്പുകളും വിത്തുകളും ഇരുമ്പിൻ്റെ ഉറവിടങ്ങളാണ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമാണ്. മത്തങ്ങ വിത്തുകൾ, കശുവണ്ടി, പിസ്ത, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.
സോയാ ബീൻസ്
ഇരുമ്പിൻ്റെയും ചെമ്പ് പോലുള്ള പ്രധാന ധാതുക്കളുടെയും മികച്ച ഉറവിടമാണ് സോയ ബീൻസ്. ഇത് രക്തക്കുഴലുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും ഗുണം ചെയ്യും.
ഡാർക്ക് ചോക്ലേറ്റ്
സാധാരണ ചോക്ലേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് ചോക്ലേറ്റ് ഉയർന്ന അളവിൽ കൊക്കോയും ഫ്ലേവനോയ്ഡുകളാലും സമ്പന്നമാണ്. കൂടാതെ, ഡാർക്ക് ചോക്ലേറ്റ് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്.
മാതളനാരങ്ങ
ഇരുമ്പിൻ്റെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ് മാതളനാരങ്ങ. ഈന്തപ്പഴത്തിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്.
വിത്തുകൾ
ഫ്ളാക്സ് സീഡ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകൾ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പ്, സിങ്ക്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഊർജ്ജം നിറഞ്ഞ ഭക്ഷണങ്ങളാണ്.
വെളുത്തുള്ളിയുടെ തൊലി കളയരുതേ, ഗുണങ്ങൾ കേട്ടാൽ അതിശയിക്കും