ഉയർന്ന കോർട്ടിസോൾ ; പ്രധാനപ്പെട്ട എട്ട് ലക്ഷണങ്ങൾ

By Web TeamFirst Published Oct 22, 2024, 2:18 PM IST
Highlights

കോർട്ടിസോളിന്റെ ഉയർന്ന അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായ കോർട്ടിസോൾ ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം, ദുർബലമായ പ്രതിരോധശേഷി, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. 

'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.  പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ശരീരത്തിൽ കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വൃക്കകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. ശരീരത്തിൻ്റെ സമ്മർദ്ദ പ്രതികരണത്തിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. കോർട്ടിസോളിന്റെ ഉയർന്ന അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായ കോർട്ടിസോൾ ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം, ദുർബലമായ പ്രതിരോധശേഷി, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. 

Latest Videos

ഉയർന്ന കോർട്ടിസോളിൻ്റെ ലക്ഷണങ്ങൾ

ശരീരഭാരം പെട്ടെന്ന് കൂടുക
മുഖത്തെ അധിക കൊഴുപ്പ് അടിഞ്ഞ് കൂടുക.
നിരന്തരമായ ക്ഷീണം
അമിത ദാഹം
അസ്ഥികളുടെ ബലഹീനത, ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഉത്കണ്ഠ, വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
ഉറക്കക്കുറവ്
ഇടയ്ക്കിടെ വരുന്ന തലവേദന

കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ ഗ്രീൻ ടീ എങ്ങനെ സഹായിക്കുന്നു?

ആൻ്റിഓക്‌സിഡൻ്റുകളും ബയോ ആക്റ്റീവ് കെമിക്കലുകളും കൂടുതലുള്ള ഗ്രീൻ ടീ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. തലച്ചോറിലെയും ശരീരത്തിലെയും റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളുടെ ഒരു കൂട്ടം കാറ്റെച്ചിനുകളുടെ സാന്നിധ്യം മൂലമാണ് ഇത് സംഭവിക്കുന്നത്. ശരീരത്തിൻ്റെ സമ്മർദ്ദ പ്രതികരണം കുറയ്ക്കാനും കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും കാറ്റെച്ചിനുകൾ സഹായിച്ചേക്കാം.

കൂടാതെ, ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. കോർട്ടിസോളിൻ്റെ സമ്മർദ്ദം ഉണ്ടാക്കുന്ന ഫലങ്ങളെ ചെറുക്കാൻ എൽ-തിയനൈൻ സഹായിച്ചേക്കാം. ഇത് സ്ട്രെസ് ലെവലുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

മാതളനാരങ്ങ തൊലിയുടെ ഈ ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

 

click me!