മാതളനാരങ്ങ തൊലിയുടെ ഈ ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

By Web TeamFirst Published Oct 22, 2024, 1:49 PM IST
Highlights

അവശ്യ ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
 

മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയ്ക്ക് ​ഗുണങ്ങൾ പലതാണ്.  മാതളനാരങ്ങയുടെ തൊലി കയ്പ്പുള്ളതും രുചിയുള്ളതുമാണ്. പലതരത്തിലുള്ള അസുഖങ്ങൾ ഭേദമാക്കാൻ മാതളത്തിന്റെ തൊലി ഉപയോ​ഗിച്ച് വരുന്നു.

പോഷകങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ തൊലി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.  മാതളം തൊലിയ്ക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഫലമുണ്ട്. കൂടാതെ അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. 

Latest Videos

അവശ്യ ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

മാതളനാരങ്ങയുടെ തൊലിയിൽ ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ടാന്നിൻസ് എന്നിവ അടങ്ങിയിരിക്കുന്നു. ചുമ, തൊണ്ടവേദന എന്നിവയുടെ ചികിത്സയിൽ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മാതളനാരങ്ങയുടെ സത്തിൽ ഉണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, ചുമയുണ്ടെങ്കിൽ മാതളനാരങ്ങയുടെ തൊലി പൊടിച്ച് കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

വിവിധ ദഹനപ്രശ്നങ്ങൾ, പ്രത്യേകിച്ച് വയറിളക്കം ചികിത്സിക്കാൻ പരമ്പരാഗത വൈദ്യശാസ്ത്രം മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച് വരുന്നു. തൊലിയിൽ കാണപ്പെടുന്ന ടാനിനുകൾക്ക് ടിഷ്യൂകളെ ശക്തമാക്കാനും കുടൽ വീക്കം കുറയ്ക്കാനും സഹായിക്കും. മാതളനാരങ്ങ തൊലി ചായയ്ക്ക് ദഹനം മെച്ചപ്പെടുത്താനും വയറിളക്കം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും കഴിയും.

താരൻ അകറ്റാൻ മാതളനാരങ്ങയുടെ തൊലി മികച്ചതായി വിദ​ഗ്ധർ പറയുന്നു. പൊടിച്ച മാതളനാരങ്ങയുടെ തൊലി ഹെയർ ഓയിലുമായി യോജിപ്പിച്ച് മുടിയുടെ വേരുകളിൽ പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. 

മുടി കരുത്തോടെ വളരാൻ എള്ള് ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം
 

click me!