മലബന്ധം മാറാന്‍ ഇതാ അഞ്ച് മാർ​ഗങ്ങൾ

By Web TeamFirst Published Dec 31, 2023, 7:19 PM IST
Highlights

ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മലബന്ധം ഒരു രോഗമല്ല, മറിച്ച് പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്.

പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം എന്നത്. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മലബന്ധം ഒരു രോഗമല്ല, മറിച്ച് പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്. മലബന്ധ പ്രശ്നം അകറ്റുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്....

ഒന്ന്...

Latest Videos

ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം എന്നത്. തണുത്ത താപനിലയിൽ, ആളുകൾ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കുന്നു. തുടർന്ന് നിർജ്ജലീകരണത്തിലേക്ക് എത്തുകയും മലം കഠിനമാക്കാനും മലവിസർജ്ജനം ബുദ്ധിമുട്ടാക്കാനും ഇടയാക്കും.

രണ്ട്...

അമിതമായ കാപ്പി അല്ലെങ്കിൽ കഫീൻ ചായ പോലുള്ള ശൈത്യകാല പാനീയങ്ങൾ നിർജ്ജലീകരണത്തിന് കാരണമായേക്കാം. ഇത് മലവിസർജ്ജനത്തെ ബാധിക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.

മൂന്ന്...

മറ്റൊന്നാണ് ഭക്ഷണക്രമം. നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നട്‌സ്, ഇലകൾ, കൂൺ, ഓട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു.
നാരുകളുടെ കുറവ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.

നാല്...

ചില മരുന്നുകളുടെ അമിതോപയോഗം മലബന്ധത്തിന് കാരണമാകും. ഉദാഹരണത്തിന്, ജലദോഷം അല്ലെങ്കിൽ വേദനസംഹാരികൾ ഇത് ഒരു പാർശ്വഫലമായി മലബന്ധം ഉണ്ടാക്കാം.

അഞ്ച്...

എള്ള് ഉൾപ്പെടുത്തിക്കൊണ്ട് അത്താഴം കഴിക്കുക. വിറ്റാമിൻ ഇ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ദഹനപ്രക്രിയയെ സുഗമമാക്കുന്നു. 

കാത്സ്യത്തിന്റെ കുറവ് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

click me!