രണ്ട് ടീസ്പൂൺ തക്കാളി നീര് അൽപം പഞ്ചസാര ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും.ഈ പാക്ക് 15 നേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തക്കാളി. മുഖത്തെ ചുളിവുകൾ, ഡാർക്ക് സർക്കിൾസ്, വരണ്ട ചർമ്മം എന്നിവ മാറ്റാൻ തക്കാളി മികച്ചതാണ്. തക്കാളി ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുക മാത്രമല്ല, ചർമ്മത്തെ വൃത്തിയുള്ളതും ലോലവുമാക്കുന്നു ചെയ്യുന്നു. മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കാം.
ഒന്ന്
undefined
രണ്ട് ടീസ്പൂൺ തക്കാളി നീര് അൽപം പഞ്ചസാര ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ സഹായിക്കും.ഈ പാക്ക് 15 നേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്
ഒരു തക്കാളിയുടെ പൾപ്പ് എടുത്ത്, അതിലേക്ക് 2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
മൂന്ന്
2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾ സ്പൂൺ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ഒരുമിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഇത് 15-20 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ചുളിവുകൾ, പ്രായത്തിന്റെ പാടുകൾ, ഇരുണ്ട വൃത്തങ്ങൾ, പിഗ്മെന്റേഷൻ എന്നിവ മാറാൻ ഈ പാക്ക് സഹായിക്കും.
ദിവസവും ഒരു പേരയ്ക്ക കഴിക്കാൻ മറക്കേണ്ട, ഗുണങ്ങൾ പലതാണ്