70-80 ശതമാനം ഇന്ത്യക്കാർക്കും വിറ്റാമിൻ ഡിയുടെ കുറവ് കാരണം പേശികളുടെ ശക്തി കുറയുന്നതായി മാക്‌സ് ഹെൽത്ത്‌കെയർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ വളർച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം നിയന്ത്രിക്കുന്നതിനാൽ വിറ്റാമിൻ ഡിയും പ്രധാനമാണ്.
കുട്ടികളിൽ വിറ്റാമിൻ ഡിയുടെ കുറവ് അകാല വാർദ്ധക്യത്തിലേക്കും ദുർബലമായ പ്രതിരോധശേഷിയിലേക്കും നയിക്കുന്നു.വിറ്റാമിൻ ഡിയുടെ കുറവ് ഗണ്യമായതും ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് കുട്ടികളിെലെന്ന് മക്ഗിൽ യൂണിവേഴ്സിറ്റിയുടെ ഗവേഷണ പഠനത്തിൽ പറയുന്നു.
undefined
തുടക്കത്തിൽ തന്നെ കുട്ടികൾക്ക് വിറ്റാമിൻ ഡി സപ്ലിമെന്റ് നൽകുന്നത് ഭാവിയിൽ ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത അഞ്ചിരട്ടിയായി കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു. 70-80 ശതമാനം ഇന്ത്യക്കാർക്കും വിറ്റാമിൻ ഡിയുടെ കുറവ് കാരണം പേശികളുടെ ശക്തി കുറയുന്നതായി മാക്‌സ് ഹെൽത്ത്‌കെയർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
വ്രണങ്ങൾ, പേശികളുടെ ബലഹീനത, അസ്ഥി വേദന തുടങ്ങിയവയാണ് വിറ്റാമിൻ ഡിയുടെ ലക്ഷണങ്ങൾ. ക്ഷീണം, അസ്ഥി വേദന, പേശി ബലഹീനത, പേശി വേദന അല്ലെങ്കിൽ മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം.
വിറ്റാമിൻ ഡി കുറവുള്ള കുട്ടികൾക്ക് ബലഹീനതയോ പേശികളിൽ വേദനയോ അനുഭവപ്പെടാം. മറ്റൊന്ന്, വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളിൽ റിക്കറ്റിന് കാരണമാകുകയും എല്ലുകൾ ദുർബലമാവുന്നതിനും ഇടയാക്കും. വിറ്റാമിൻ ഡി കുറഞ്ഞാൽ കുട്ടികളിൽ ഭാരക്കുറവ് ഉണ്ടാകാം. കൂടാതെ ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. കുട്ടിയിൽ ഭക്ഷണ ശീലങ്ങളിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.
കുട്ടികൾക്ക് വിറ്റാമിൻ ഡി ലഭിക്കുന്നതിന് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് നേരിട്ട് സൂര്യപ്രകാശം കൊള്ളുക. എന്നിരുന്നാലും, ചില കുട്ടികൾ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. അത് കൊണ്ട് തന്നെ സൂര്യപ്രകാശം ഏൽക്കാതെ വരുന്നു.
സാൽമൺ മത്സ്യം, പാൽ, തൈര്, മത്തി, ചീസ്, ട്യൂണ, കൂൺ, മുട്ട, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും.ശിശുക്കളും ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രതിദിനം 400 IU വിറ്റാമിൻ ഡി ശരീരത്തിലെത്തേണ്ടതുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വ്യക്തമാക്കുന്നു.
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ശ്രദ്ധിക്കാതെ പോകരുത് ഈ ലക്ഷണങ്ങളെ...