National Ayurveda Day| 'പോഷണത്തിന് ആയുര്‍വേദം'; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

By Web Team  |  First Published Nov 2, 2021, 9:36 PM IST

'പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം പറയുന്നത്. 


ഇന്ന് നവംബര്‍ 2- ദേശീയ ആയുര്‍വേദ ദിനം (National ayurveda day). 'പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ (food items) ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം (ayurveda) പറയുന്നത്. നല്ല രീതിയില്‍ ഭക്ഷണം (food) കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് ( Malnutrition ) കാണുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി (health minister) വീണാ ജോര്‍ജ് (veena george) പറയുന്നു.

പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണമെന്നും മന്ത്രി പറയുന്നു.

Latest Videos

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഇന്ന് ദേശീയ ആയുര്‍വേദ ദിനം. 'പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം പറയുന്നത്. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം.

രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആഹാരത്തില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ശരിയായ പോഷണമുള്ളവര്‍ക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനില്‍ക്കുകയുള്ളൂ. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണം.

 

Also Read: പ്രമേഹത്തിനെ പ്രതിരോധിക്കാന്‍ കറുവാപ്പട്ട?

click me!