ശ്രദ്ധിക്കൂ, കുട്ടികൾക്ക് ഈ ഏഴ് ഭക്ഷണങ്ങൾ നൽകരുത്

By Web Team  |  First Published Nov 14, 2024, 10:36 PM IST

കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തുക. 


മാതാപിതാക്കളുടെ പ്രധാന ആശങ്കകളിലൊന്നാണ് കുട്ടിയുടെ ആരോഗ്യം. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കുട്ടികളുടെ വളർച്ച, ഊർജ്ജം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ കുട്ടികൾക്കുള്ള ഭക്ഷണം പോഷകസമൃദ്ധവും സമീകൃതവും ആകർഷകവുമായിരിക്കണം.

കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തുക. കുട്ടികൾക്ക്  ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം.

Latest Videos

പഞ്ചസാര പാനീയങ്ങൾ

സോഡകൾ,  മറ്റ് മധുരമുള്ള പാനീയങ്ങൾ എന്നിവയിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പകരം, അവർക്ക് വെള്ളം, പാൽ, കരിക്കിൻ വെള്ളം എന്നിവ നൽകാം.

സംസ്കരിച്ച മാംസം

ഹോട്ട് ഡോഗ്, സോസേജ് എന്നിവയിൽ പ്രിസർവേറ്റീവുകളും ഉയർന്ന അളവിലുള്ള സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

ഉയർന്ന പഞ്ചസാരയുള്ള ധാന്യങ്ങൾ

കുട്ടികൾക്കായി ഇന്ന് മാർക്കിൽ‌ ലഭ്യമാകുന്ന പല ധാന്യങ്ങളിലും ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജക്കുറവിന് ഇടയാക്കും. കൂടാതെ, മാനസികാവസ്ഥയെയും ഏകാഗ്രതയെയും ബാധിക്കുകയും ചെയ്യും.

ചിപ്സും ലഘുഭക്ഷണങ്ങളും

പാക്കേജുചെയ്ത ചിപ്സുകളിലും സമാനമായ ലഘുഭക്ഷണങ്ങളിലും സാധാരണയായി അനാരോഗ്യകരമായ കൊഴുപ്പുകൾ, ഉപ്പ്, അഡിറ്റീവുകൾ എന്നിവ കൂടുതലാണ്. ഇത് അമിതഭക്ഷണത്തിനും പോഷകാഹാരക്കുറവിനും ഇടയാക്കും. പകരം പഴങ്ങൾ, നട്‌സ് പോലെയുള്ള ലഘുഭക്ഷണങ്ങൾ നൽകുക.

കഫീൻ അടങ്ങിയ പാനീയങ്ങൾ

സോഡ, ഐസ്ഡ് ടീ അല്ലെങ്കിൽ എനർജി ഡ്രിങ്കുകൾ പോലുള്ള പാനീയങ്ങളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം, ഏകാഗ്രത, നാഡീവ്യവസ്ഥയുടെ വികസനം എന്നിവയെ ബാധിക്കാം.

മിഠായിയും മധുരപലഹാരങ്ങളും

പതിവായി മിഠായിയും മധുരപലഹാരങ്ങളും കഴിക്കുന്നത് ദന്താരോഗ്യത്തിന് കാരണമാകുകയും പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അനാരോഗ്യകരമായ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. 

പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? ഡോക്ടർ പറയുന്നു

 

click me!