പ്രമേഹം ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ സങ്കീർണതകൾക്ക് കാരണമാകും. ഇത് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം.
ഇന്ന് ലോക പ്രമേഹദിനമാണല്ലോ. ഈ പ്രമേഹദിനത്തിൽ ഡയബറ്റീസിനെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പാൻക്രിയാസിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴോ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാതിരിക്കുമ്പോഴോ ഈ അവസ്ഥ സംഭവിക്കുന്നു. പ്രമേഹം ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ സങ്കീർണതകൾക്ക് കാരണമാകും. ഇത് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം.
അമിതമായ പഞ്ചസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
undefined
അമിതവണ്ണമുള്ളവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണക്രമം ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. കൂടാതെ ധാരാളം കലോറികൾ ശരീരഭാരം വർദ്ധിപ്പിക്കും. മധുരപലഹാരങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല പ്രമേഹ സാധ്യതയും കുറയ്ക്കുന്നുവെന്ന് കൊണ്ടാപ്പൂരിലെ അപ്പോളോ ഷുഗർ ക്ലിനിക്കിലെ ഡോ. ഉസ്മ അനിസ് ഖാൻ പറയുന്നു.
പ്രമേഹമുള്ളവർക്ക് പഴങ്ങളും മധുരപലഹാരങ്ങളും കഴിക്കാമോ?
ടൈപ്പ് 2 പ്രമേഹമുള്ളവർ ധാരാളം മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമാക്കും. എന്നാൽ പ്രമേഹം ആണെന്ന് കരുതി എല്ലാ പഴങ്ങളും ഒഴിവാക്കേണ്ടതില്ല. പ്രമേഹമുള്ളവർ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം പഴങ്ങൾ കഴിക്കാം.
പ്രമേഹമുള്ളവർക്ക് പ്രത്യേകം ഡയറ്റ് വേണമോ?
പ്രമേഹമുള്ളവർ മറ്റുള്ളവരെപ്പോലെ ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക. ഡയബറ്റിക് ഡയറ്റ് എന്നൊന്നില്ല. പ്രോട്ടീൻ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന എട്ട് ഭക്ഷണങ്ങൾ