Health Tips : ദിവസവും തുളസി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ അറിയാം

By Web Team  |  First Published Mar 29, 2024, 8:35 AM IST

ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തുളസി വെള്ളം കുടിച്ചാൽ ആ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. തുളസി കഴിക്കുന്നത് മുട്ടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകും. സമ്മർദ്ദം കുറയ്ക്കാനും ഇത് കഴിക്കാം. 


ധാരാളം ‌ഔഷധ ​ഗുണങ്ങളുള്ള ചെടിയാണ് തുളസി. ദിവസവും അതി രാവിലെ തുളസി വെള്ളം കുടിക്കുന്നത് ശരീരത്തെ രോഗങ്ങളിൽ നിന്ന് മുക്തമാക്കുന്നു. തുളസി വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും തുളസി വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും.

ശരീരത്തിലെ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ആരോഗ്യമുള്ള ശരീരം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്യും.  തുളസി വെള്ളത്തിലെ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ​ഗുണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല അണുബാധകൾക്കെതിരെ പോരാടാനുള്ള ശക്തിയും നൽകുന്നു.  

Latest Videos

undefined

തുളസി വെള്ളം കൊണ്ട് വായ കഴുകുന്നത് വായ വൃത്തിയാക്കുക മാത്രമല്ല വായ് നാറ്റം തടയുകയും ചെയ്യും. ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തുളസി വെള്ളം കുടിച്ചാൽ ആ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. തുളസി കഴിക്കുന്നത് മുട്ടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകും. സമ്മർദ്ദം കുറയ്ക്കാനും ഇത് കഴിക്കാം. 

യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. തുളസിയുടെ കാർമിനേറ്റീവ് ഗുണങ്ങൾ ദഹനത്തെ സഹായിക്കുകയും ഗ്യാസും വീക്കവും കുറയ്ക്കുകയും ചെയ്യും. തുളസി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശമിപ്പിക്കാനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

45 കിലോ കുറച്ചത് 10 മാസം കൊണ്ട് ; ഭാരം കുറയ്ക്കാൻ സഹായിച്ചത് ആ ഡയറ്റ് പ്ലാൻ...

 

 

click me!