ഭാരം കുറയ്ക്കാൻ കുടിക്കാം ഈ ഹെൽത്തി സൂപ്പ്

By Web TeamFirst Published Nov 29, 2023, 9:14 PM IST
Highlights

സൂപ്പ് പാചകം ചെയ്യുമ്പോള്‍ പച്ച, ഓറഞ്ച്, ചുവന്ന പച്ചക്കറികള്‍ ഉപയോഗിക്കാന്‍ പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം വിറ്റാമിന്‍ ബി-കോംപ്ലക്‌സ്, എ, സി, കെ എന്നിവപോലുള്ള വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

പനിയോ ജലദോഷമോ ഒക്കെ വന്നാൽ നല്ല ചൂട് സൂപ്പ് കുടിക്കാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ട്. സൂപ്പ് കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. നിങ്ങളുടെ ഭക്ഷണത്തിലെ മുഴുവൻ പോഷക ഉള്ളടക്കവും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സൂപ്പ് കഴിക്കുന്നത്. സൂപ്പ് പാചകം ചെയ്യുമ്പോൾ പച്ച, ഓറഞ്ച്, ചുവന്ന പച്ചക്കറികൾ ഉപയോഗിക്കാൻ പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു. കാരണം വിറ്റാമിൻ ബി-കോംപ്ലക്‌സ്, എ, സി, കെ എന്നിവപോലുള്ള വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു സൂപ്പിനെ കുറിച്ചാണ് ഇനി പറയുന്നത്...

വേണ്ട ചേരുവകൾ...

Latest Videos

 മത്തങ്ങ             1 കിലോ (ചെറുതായി അരിഞ്ഞത്)
 ഉരുളക്കിഴങ്ങ്     1 എണ്ണം
  ഉള്ളി                  1 എണ്ണം
വെളുത്തുള്ളി      2 വലിയ അല്ലി
ഒലിവ് ഓയിൽ     1 ടീസ്പൂൺ 
മല്ലി                     1 ടീസ്പൂൺ 
 ഉപ്പ്                     1/2 ടീസ്പൂൺ
 കുരുമുളക്          1/4 ടീസ്പൂൺ
ചൂട് വെള്ളം         5 കപ്പ്

തയ്യാറാക്കുന്ന വിധം...

ഒരു വലിയ സൂപ്പ് പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കുക. ഇതിലേ്ക്ക് ഉള്ളി, വെളുത്തുള്ളി എന്നിവ പാത്രത്തിൽ ചേർത്ത് 5 മിനിറ്റ് വഴറ്റുക. ഇവ നന്നായി സോഫ്റ്റാകുന്നത് വരെ വഴറ്റണം. അതിന് ശേഷം മത്തങ്ങ, ഉരുളക്കിഴങ്ങ്, മല്ലി, ഉപ്പ്, കുരുമുളക് എന്നിവ പാത്രത്തിൽ ചേർക്കുക. പിന്നീട്, ചൂട് വെള്ളം ചേർത്ത് തിളപ്പിക്കുക. തീ കുറച്ച് 30 മിനിറ്റ് വേവിക്കുക. അല്ലെങ്കിൽ മത്തങ്ങയും ഉരുളക്കിഴങ്ങും മൃദുവാകുന്നതുവരെ വേവിച്ചാലും മതി. ഇവ നന്നായി വെന്ത് കഴിയുമ്പോൾ മിക്‌സിയിൽ അടിച്ച് പേസ്റ്റ് പരുവത്തിലാക്കിയതിന് ശേഷം വീണ്ടും പാത്രത്തിലേയ്ക്ക് ഒഴിച്ച് ചൂടാക്കാം. ആവശ്യമെങ്കിൽ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് രുചി നോക്കുക. ചൂടോടെ വിളമ്പാവുന്നതാണ്.

ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവരാണോ? എങ്കിൽ ഈ പഴം ഉൾപ്പെടുത്താൻ മറക്കരുത്

 

 

click me!