മുടി തഴച്ച് വളരാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

By Web TeamFirst Published Dec 26, 2023, 2:27 PM IST
Highlights

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെലും ഒരു ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. നന്നായി മസാജ് ചെയ്ത ശേഷം മുടി കഴുകുക. കറ്റാർവാഴയിൽ ഉയർന്ന ആൻറി ബാക്ടീരിയൽ, ആൻറി ഫംഗസ് ഗുണങ്ങൾ ഉണ്ട്. ഇത് താരൻ അകറ്റുന്നതിന് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും.
 

മുടിയുടെ സംര​ക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. മുടികൊഴിച്ചിലും താരനും അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് തെെര്. തൈരിൽ സ്വാഭാവികമായി മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ...

ഒന്ന്...

Latest Videos

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെലും ഒരു ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. നന്നായി മസാജ് ചെയ്ത ശേഷം മുടി കഴുകുക. കറ്റാർവാഴയിൽ ഉയർന്ന ആൻറി ബാക്ടീരിയൽ, ആൻറി ഫംഗസ് ഗുണങ്ങൾ ഉണ്ട്. ഇത് താരൻ അകറ്റുന്നതിന് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും.

രണ്ട്...

മുടിയേയും തലയോട്ടിയും കണ്ടീഷനിംഗ് ചെയ്യുന്നതിന് സഹായിക്കുന്ന മറ്റൊരു പാക്കാണ് വാഴപ്പഴം കൊണ്ടുള്ള പാക്ക്.  നന്നായി മോയ്സ്ചറൈസ് ചെയ്യുന്നതിനും തൈരും വാഴപ്പഴവും ചേർത്ത ഹെയർ മാസ്ക് ​ഗുണം ചെയ്യും. വാഴപ്പഴത്തിലെ വിറ്റാമിനുകളും ധാതുക്കളും മുടിയുടെ കോശങ്ങളെ പരിപോഷിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും സഹായിക്കുന്നു. വാഴപ്പഴത്തിന്റെ ജലാംശത്തിൻ്റെ അളവ് മുടിയെ മിനുസമാർന്നതും സിൽക്കിയാക്കി മാറ്റുകയും ചെയ്യും.

പകുതി പഴുത്ത വാഴപ്പഴവും ഒരു ടേബിൾ സ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് മുടിയിൽ പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടി കരുത്തോടെ വളരാൻ മികച്ചതാണ് ഈ പാക്ക്. 

മൂന്ന്...

ഒരു കപ്പ് തൈര്, പകുതി പഴുത്ത അവോക്കാഡോ എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 20 മിനുട്ട് നേരം തലയിൽ ഇട്ടേക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ചൊരു പാക്കാണിത്. 

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ലങ് കാൻസറിന്റേതാകാം
 

click me!