ബ്ലൂബെറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
ഗർഭകാലത്ത് ഭക്ഷണകാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം ഗർഭിണികൾ കഴിക്കേണ്ടത്. ഗർഭകാലത്ത് കഴിക്കേണ്ട ഒരു സരസഫലമാണ് ബ്ലൂബെറി. കാരണം, ബ്ലൂബെറിയിൽ കലോറിയും കൊഴുപ്പും കുറവാണ്. അതിനാൽ അവ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നു.
ഗർഭാവസ്ഥയിൽ പ്രതിരോധശേഷി കുറഞ്ഞ നിലയിലാകും. ബ്ലൂബെറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
undefined
ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും തലച്ചോറിൻ്റെ വൈജ്ഞാനിക വികാസവും പ്രവർത്തനവും വർദ്ധിപ്പിക്കാനും സഹായിക്കും. മലബന്ധത്തിനും ദഹന ആരോഗ്യത്തിനും സഹായിക്കുന്ന പ്രകൃതിദത്ത പോഷകങ്ങൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്.
നാരുകളാൽ സമ്പന്നമായ ബ്ലൂബെറി മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും.
ബ്ലൂബെറിയിലെ ആൻറി ഓക്സിഡന്റുകൾ ഹൃദയ സംബന്ധമായ സങ്കീർണതകൾ ഉണ്ടാകുന്നച് തടയുന്നു.
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴമാണ് ബ്ലൂബെറി. ഗർഭകാല പ്രമേഹ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, ബ്ലൂബെറിയിൽ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായകമാണ്.
ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പോളിഫെനോളുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി മാനസികാരോഗ്യം, ഏകാഗ്രത, മസ്തിഷ്ക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നു.
സമീകൃതാഹാരത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തുന്നത് അകാല ജനനത്തിന് കാരണമാകുന്ന പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു.
ബ്ലൂബെറിയിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭപിണ്ഡത്തിലെ എല്ലുകളുടെ വികാസത്തെ സഹായിക്കുകയും കുഞ്ഞിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും മസ്തിഷ്ക വികസനത്തിനും ഗുണം ചെയ്യുന്നതായി ഗവേഷകർ പറയുന്നു.
സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; വിറ്റാമിൻ ഡി കുറഞ്ഞാൽ ശരീരത്തിൽ സംഭവിക്കുന്നത്