Health Tips : അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? ശീലമാക്കൂ ഈ ആറ് ഭക്ഷണങ്ങൾ

By Web Team  |  First Published Nov 17, 2024, 7:54 AM IST

കരിക്കിന്‍ വെള്ളം കുടിക്കുന്നതും ശീലമാക്കാം. ഇതിലെ പൊട്ടാസ്യം വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.


അനാരോ​ഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി. 
ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കുക, എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് ഇടയാക്കുന്നു. അസിഡിറ്റിയെ തടയാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അസിഡിറ്റി പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം.

ഒന്ന്

Latest Videos

തൈര് പതിവായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളുള്ളവർക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നു. ആമാശയത്തിലെ ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ തെെരിന് കഴിവുണ്ട്. അസിഡിറ്റി പ്രശ്‌നമുള്ളവർ ദിവസവും ഒരു നേരം തെെര് നിർബന്ധമായും കഴിക്കുക. 

രണ്ട്

കരിക്കിൻ വെള്ളം കുടിക്കുന്നതും ശീലമാക്കാം. ഇതിലെ പൊട്ടാസ്യം വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മൂന്ന്

തണുത്ത പാലും അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ്. പാലിലെ കാത്സ്യം ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത ഉത്പാദനത്തെ നിയന്ത്രണവിധേയമാക്കുന്നു.

നാല്

അസിഡിറ്റി പ്രശ്നം തടയുന്നതിന് മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് അയമോദകം . അയമോദകത്തിൽ അടങ്ങിയിട്ടുള്ള എൻസൈമുകളും മറ്റും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

അഞ്ച്

അമിതമായ വയറ്റിലെ ആസിഡ് നിർവീര്യമാക്കാൻ പെരുംജീരകം സഹായിക്കും. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ തടയുന്നു. ഗ്യാസ്, വയറിളക്കം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ദിവസവും വെറും വയറ്റിൽ പെരും ജീരകവെള്ളം കുടിക്കുന്നതും ശീലമാക്കാവുന്നതാണ്.

ആറ്

അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കുക.  ഇത് ദഹനം എളുപ്പമാക്കാൻ നല്ലതാണ്. തണുത്ത പാലും അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ്. 

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങൾ

 

 

click me!