മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Nov 29, 2023, 5:23 PM IST
Highlights

ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ട് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിലെ രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. 

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ട് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുക മാത്രമല്ല ശരീരത്തിലെ രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ കൂടാതെ, ബീറ്റ്റൂട്ടിന് ധാരാളം സൗന്ദര്യ ഗുണങ്ങളും നൽകാനുള്ള കഴിവുണ്ട്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്നു. ഇതുകൂടാതെ, ഇത് പിഗ്മെന്റേഷൻ ഇല്ലാതാക്കാനും സഹായിക്കുന്നു. മൃദുവും മൃദുലവുമായ ചർമ്മം ലഭിക്കാൻ ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...

Latest Videos

ഒന്ന്...

രണ്ടു സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയുക. മുഖക്കുരുക്കളും പാടുകളും നീക്കി മുഖം ഭംഗിയാവാൻ ഈ പാക്ക് സഹായിക്കും. കൂടാതെ, ചർമ്മത്തിലെ ബ്ലാക്ക് ഹെഡുകളും വൈറ്റ്ഹെഡുകളും നീക്കം ചെയ്യാനും ഗുണകരമാണ്.

രണ്ട്...

ബീറ്റ്റൂട്ട് ജ്യൂസ് അൽപം കറ്റാർവാഴ ജെൽ ചേർത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. ഈ പാക്ക് മുഖത്ത്‌ സ്വാഭാവികമായ തിളക്കം നൽകുകയും മോയ്സചറൈസിംഗ് ​ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

മൂന്ന്...

വരണ്ട ചർമ്മം അകറ്റുന്നതിന് മികച്ചൊരു പാക്കാണ് ഇനി പറയുന്നത്. ഈ ഫേസ്-പാക്ക് തയ്യാറാക്കാൻ 1 ടീസ്പൂൺ പാൽ, 2-3 വെളിച്ചെണ്ണ, 2 ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ എടുക്കുക. ശേഷം ഇവയെല്ലാം യോജിപ്പിച്ച് മുഖത്തിടുക.  ഈ പാക്ക് മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും. 

സന്ധിവാത പ്രശ്നമുള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

 

click me!