Banana Face Pack : മുഖസൗന്ദര്യത്തിന് വാഴപ്പഴം കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്

By Web TeamFirst Published Jul 14, 2022, 10:24 PM IST
Highlights

 വാഴപ്പഴത്തിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ, പുള്ളികൾ തുടങ്ങിയ അകാല വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയിൽ നിന്നും മുക്തി നേടാനും വാഴപ്പഴം ഫലപ്രദമാണ്.

വാഴപ്പഴത്തിൽ നിരവധി ആരോ​ഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.  ഇതിൽ മുഖകാന്തി വർധിപ്പിക്കുന്നതിനുള്ള നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. വാഴപ്പഴത്തിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ, പുള്ളികൾ തുടങ്ങിയ അകാല വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയിൽ നിന്നും മുക്തി നേടാനും വാഴപ്പഴം ഫലപ്രദമാണ്.

കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന സിലിക്ക എന്ന സംയുക്തം വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം  ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഫിനോലിക്സും വാഴപ്പഴതൊലിയിലുണ്ടെന്നും നടി ഭാഗ്യശ്രീ പറയുന്നു.

Latest Videos

ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ വാഴപ്പഴം ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തെ ഈർപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്... 

ഒരു വാഴപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം പഴം പേസ്റ്റാക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ പാലും രണ്ട് ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു മണിക്കൂർ ഈ പാക്ക് സെറ്റാകാൻ മാറ്റിവയ്ക്കുക.ശേഷം മുഖത്തിടുക. നന്നായി ഉണങ്ങി ശേഷം തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

Read more  മഴക്കാലത്ത് താരനും മുടി കൊഴിച്ചിലും കൂടുമോ?

 

click me!