ഇക്കാര്യങ്ങൾ‌ ശ്രദ്ധിച്ചോളൂ, ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ സഹായിക്കും

By Web Team  |  First Published Oct 28, 2024, 2:49 PM IST

ദിവസേന കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) വർദ്ധിപ്പിക്കും. ഇത് തലവേദന, മലബന്ധം എന്നിവയിലേക്ക് നയിക്കുന്നു. 
 


ആർത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥകളുണ്ടാകാം. വയറുവേദന, ഛർദ്ദി, നടുവേദന ഇങ്ങനെ പല പ്രശ്നങ്ങൾ. ആർത്തവത്തിന്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലാണ് ആർത്തവ വേദന കൂടുതലായി ഉണ്ടാകുന്നത്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. 

ആർത്തവ വേദന പ്രധാനമായും പ്രോസ്റ്റാഗ്ലാൻഡിൻ എന്ന ഹോർമോണുകൾ പുറപ്പെടുവിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഈ ഹോർമോണുകൾ ഗർഭപാത്രം ചുരുങ്ങുന്നതിന് കാരണമാകുന്നു. ഉയർന്ന അളവിലുള്ള പ്രോസ്റ്റാഗ്ലാൻഡിൻ ശക്തമായ സങ്കോചങ്ങളിലേക്ക് നയിച്ചേക്കാം. ഇത് കഠിനമായ ആർത്തവ വേദനയ്ക്ക് കാരണമാകും. കൂടാതെ, ഈ സങ്കോചങ്ങളിൽ ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് അസ്വസ്ഥത വർദ്ധിപ്പിക്കും.  ആർത്തവ വേദന സ്വാഭാവികമായി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Latest Videos

ഒന്ന്

ദിവസവും ക്യത്യമായി എട്ട് മണിക്കൂർ ഉറങ്ങുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) അല്ലെങ്കിൽ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) ഉള്ള സ്ത്രീകൾ പലപ്പോഴും ആർത്തവത്തിന് മുമ്പുള്ള ആഴ്ചയിലും ആർത്തവത്തിൻ്റെ ആദ്യ കുറച്ച് ദിവസങ്ങളിലും മോശം ഉറക്കത്തിൻ്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്യുന്നു. 

രണ്ട്

കഫീൻ ആർത്തവ വേദന കൂട്ടുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ. ഇത് കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് വർദ്ധിച്ച മലബന്ധത്തിലേക്കും വീക്കത്തിലേക്കും നയിക്കുന്നു.  ദിവസേന കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) വർദ്ധിപ്പിക്കും. ഇത് തലവേദന, മലബന്ധം എന്നിവയിലേക്ക് നയിക്കുന്നു. 

മൂന്ന്

ആർത്തവത്തിൻറെ ആരോഗ്യം മാത്രമല്ല, നിർജലീകരണം സംഭവിക്കുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യം തകരാറിലാകുന്നു. ശരിയായ ജലാംശം മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല ആർത്തവ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യും. ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

നാല്

വിവിധ ഹെർബൽ ടീകൾ കഴിക്കുന്നത്  ആർത്തവ വേദനയ്ക്ക് ആശ്വാസം നൽകും. ഇഞ്ചി, ജിരകം, കുരുമുളക് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ചായകൾ പ്രത്യേകിച്ചും ഗുണം ചെയ്യും. ഇഞ്ചിയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 

അഞ്ച്

പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമം മലബന്ധം, വയറുവീർപ്പ് എന്നിവയുൾപ്പെടെയുള്ള ആർത്തവ ലക്ഷണങ്ങളെ വഷളാക്കും. അവോക്കാഡോ, ഒലിവ് ഓയിൽ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ആർത്തവ വേദന കുറയ്ക്കും. 

ആറ്

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ആർത്തവ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹനം മെച്ചപ്പെടുത്തുകയും വയറുവേദന കുറയ്ക്കുകയും ചെയ്യും.

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

 

click me!