കണ്ണുകളുടെ ആരോഗ്യം ഇപ്പോഴേ സംരക്ഷിക്കുക; ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

By Web TeamFirst Published Jan 29, 2024, 5:03 PM IST
Highlights

ഇന്നത്തെ ഈ സ്മാര്‍ട്ട് ഫോണിന്‍റെയും മറ്റും അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണുകളുടെ ആരോ​ഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണുകള്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ തന്നെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇന്നത്തെ ഈ സ്മാര്‍ട്ട് ഫോണിന്‍റെയും മറ്റും അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണുകളുടെ ആരോ​ഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

Latest Videos

പതിവായി സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും ഫോണില്‍ നിന്നുള്ള നീലവെളിച്ചത്തില്‍ നിന്നും  കണ്ണുകളെ സംരക്ഷിക്കാനും സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 

രണ്ട്... 

മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നവരാണ് ഉറപ്പായും 20-20-20 റൂള്‍ പാലിക്കണം. 
അതായത് ഓരോ 20 മിനിറ്റിലും സ്ക്രീനില്‍ നിന്ന് കണ്ണിന് ഇടവേള നല്‍കണം. 20 സെക്കൻഡാണ് കണ്ണിന് വിശ്രമം നല്‍കേണ്ടത്. എന്നിട്ട് ഈ ഇരുപത് സെക്കൻഡില്‍ 20 അടിയെങ്കിലും ദൂരെയുള്ള എന്തിലേക്കെങ്കിലും നോക്കാം. ഇതാണ് 20-20-20 റൂള്‍. പുസ്തകം വായിക്കുമ്പോള്‍ 20-20-20 റൂള്‍ ചെയ്യാം. 

മൂന്ന്... 

കണ്ണിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

നാല്... 

വിറ്റാമിന്‍ ഡിയും മറ്റും ലഭിക്കാനായി രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

അഞ്ച്... 

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്ത് കഴിക്കാം.  ക്യാരറ്റ്, ഓറഞ്ച്, മധുരക്കിഴങ്ങ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞ് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം. 

ഏഴ്... 

കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും. 

എട്ട്... 

കണ്ണുകളുമായി ബന്ധപ്പെട്ട് എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഉടനൊരു ഡോക്ടറെ കാണുക. 

Also read: വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്...

youtubevideo

click me!