ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ആറ് ലക്ഷണങ്ങളെ‍ അവഗണിക്കരുത്, പിന്നില്‍ ലിവര്‍ ക്യാൻസറാകാം...

By Web Team  |  First Published Apr 3, 2024, 12:30 PM IST

മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം. 


വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം.  മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം. കൂടാതെ  ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു. 

കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്...

അടിവയറു വേദന, വയറിന് വീക്കം തുടങ്ങിയവ  കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

രണ്ട്... 

ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിലും നിസാരമായി കാണേണ്ട.

മൂന്ന്... 

ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

നാല്...

ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട. 

അഞ്ച്... 

മലത്തിന് വെള്ളം നിറം, മൂത്രത്തിന് കടുംനിറം എന്നിവയും കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

ആറ്... 

അമിത ക്ഷീണം, അകാരണമായി  ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പെല്‍വിക് ഭാഗത്തെ വേദനയും അടിവയറു വേദനയും ; കാരണമിതാകാം...

youtubevideo

click me!