നെഞ്ചെരിച്ചിൽ, ഓക്കാനം, നെഞ്ചിലും വയറിലും തൊണ്ടയിലും നീറ്റ പോലെ അനുഭവപ്പെടുക എന്നത് അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ ചെന്നൈയിലെ അപ്പാളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർബിഐ ഗവർണർ ശക്തികാന്ത ദാസിൻറെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആർബിഐ വക്താവ് അറിയിച്ചു.
അസിഡിറ്റി എങ്ങനെ തടയാം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
അസിഡിറ്റി എന്നത് ഒരു പദാർത്ഥത്തിലെ ആസിഡിൻ്റെ അളവ് അല്ലെങ്കിൽ ആമാശയം വളരെയധികം ആസിഡ് ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. നെഞ്ചെരിച്ചിൽ, ഓക്കാനം, നെഞ്ചിലും വയറിലും തൊണ്ടയിലും നീറ്റ പോലെ അനുഭവപ്പെടുക എന്നത് അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. ജീവിതശൈലി മാറ്റങ്ങളും ചില മരുന്നുകളും ഉപയോഗിച്ച് തന്നെ അസിഡിറ്റിയെ ഒരു പരിധി വരെ തടയാനാകുമെങ്കിലും ചില കേസുകൾ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.
അസിഡിറ്റി എങ്ങനെ തടയാം?
1. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.
2. ജങ്ക് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
3. മദ്യം, കാർബണേറ്റഡ്, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
4. ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കുക,. ദിവസവും ഒരു നേരം സാലഡ് ഉൾപ്പെടുത്തുക.
5. ദിവസവും ഏതെങ്കിലും പഴങ്ങൾ കഴിക്കുക. സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി എന്നിവ ഒഴിവാക്കുക.
6. രാത്രി ഉറങ്ങുന്നതിനും രണ്ട് മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുക. രാത്രിയിൽ ലഘു ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
7. ദിവസവും കുറച്ച് നേരം യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.
ഈ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും