വിറ്റാമിന്‍ സിയുടെ കുറവ് പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. പല്ലുകൾക്ക് കേട് വരിക, മുറിവുകൾ ഉണങ്ങാൻ താമസിക്കുക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.
രോഗ പ്രതിരോധശേഷി മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി. ശരീരത്തില്‍ വിറ്റാമിന്‍ സി കുറയുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനമാണ്. അതിനാല്‍ തന്നെ വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഇതുമൂലം ഓസ്റ്റിയോപൊറോസിസ് സാധ്യതയും കൂടാം. സന്ധിവേദനയും മുട്ടുവേദനയും കാണപ്പെടാം. വിറ്റാമിന്‍ സിയുടെ കുറവ് പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. പല്ലുകൾക്ക് കേട് വരിക, മുറിവുകൾ ഉണങ്ങാൻ താമസിക്കുക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.
വിറ്റാമിന്‍ സിയുടെ കുറവു മൂലം രോഗ പ്രതിരോധശേഷി കുറയാനും ജലദോഷം, പനി തുടങ്ങിയ സീസണൽ അണുബാധകൾ പിടിപ്പെടാനും കാരണമാകും. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ആവശ്യമുള്ളതിനാല്‍ ഇവയുടെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇതുമൂലം അമിത ക്ഷീണം, തളര്‍ച്ച, അലസത, ഉന്മേഷ കുറവ്, കൂടാതെ വിശപ്പ്, ശരീരഭാരം കുറയുക തുടങ്ങിയവയ്ക്ക് കാരണമാകും.
വിറ്റാമിന്‍ സിയുടെ കുറവ് മൂലം കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാം. അതുപോലെ വിറ്റാമിന്‍ സിയുടെ കുറവ് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും. ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കള്‍, തിണര്‍പ്പ്, വരള്‍ച്ച എന്നിവയുമൊക്കെ വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാകാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലം തലമുടി വരണ്ടതാകാനും സാധ്യതയുണ്ട്.
വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, കോളിഫ്ലവര്‍, മധുരക്കിഴങ്ങ്, കാബേജ് തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറുംവയറ്റില്‍ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ