ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാം

First Published | Oct 1, 2020, 10:38 AM IST

ഇന്ന്  മിക്ക ദമ്പതികളിലും കണ്ട് വരുന്ന പ്രശ്നമാണ് വദ്ധ്യത. പലകാരണങ്ങൾ കൊണ്ടാണ് വന്ധ്യത പ്രശ്നം ഉണ്ടാകുന്നത്. 2010 ലെ കണക്കനുസരിച്ച് ഏകദേശം 6.7 ദശലക്ഷം അമേരിക്കൻ സ്ത്രീകൾ വന്ധ്യത പ്രശ്നം അനുഭവിക്കുന്നുണ്ടെന്നാണ് 'സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ' വ്യക്തമാക്കുന്നത്. 

വന്ധ്യത പ്രശ്നത്തിന് ചികിത്സ മാത്രമല്ല, നമ്മുടെ ജീവിതശെെലിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രമുഖ ഫെര്‍ട്ടിലിറ്റി വിദഗ്ദ്ധന്‍ ഡോ. കിർസ്റ്റൺ കാർച്മർ പറയുന്നത്.
undefined
ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം. പച്ചക്കറികൾ, പഴങ്ങള്‍, പയറുവർ​ഗങ്ങൾ എന്നിവയെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മൃ​ഗ​ക്കൊ​ഴു​പ്പ​ട​ങ്ങി​യ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കണമെന്നാണ് ഡോ. കിർസ്റ്റൺ പറയുന്നത്.
undefined

Latest Videos


ഭാരം കൂടുന്നതും കുറയുന്നതും വന്ധ്യതയ്ക്ക് കാരണമാകാം. അതുകൊണ്ട് തന്നെ കൃത്യമായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കണം. ഭാരം കൂടുതലുള്ള പുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
undefined
ആരോഗ്യകരമായ പ്രത്യുത്പാദനത്തിന് ഉറക്കം പ്രധാനപങ്കുവഹിക്കുന്നുവെന്ന്കിർസ്റ്റൺ പറയുന്നു. ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാവുകയും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
undefined
പുകവലി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപഭോഗം പ്രത്യുത്പാദന ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് നിങ്ങളുടെ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
undefined
ഉയർന്ന മാനസിക സമ്മർദ്ദം വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഇത് ​ഗർഭധാരണ സാധ്യത കുറയ്ക്കുന്നതിനും കാരണമാകുന്നു.
undefined
സ്ത്രീകളിലെ മദ്യപാനം പലപ്പോഴും അസാധാരണമായ ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കും.
undefined
click me!