മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതൽ ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും പുതിയ ഫീച്ചർ.
undefined
അതേസമയം, കോൾ വരുമ്പോൾ ഏതു ഡിവൈസിൽ നിന്ന് എടുക്കണമെന്നത് സംബന്ധിച്ചുള്ള വെല്ലുവിളി നേരിടുന്നുണ്ട്. ഇതും കൂടി പരിഹരിക്കേണ്ടതുണ്ട്.
undefined
മൾട്ടി-ഡിവൈസ് പിന്തുണയിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്. റിപ്പോർട്ട് പ്രകാരം 2020 ൽ ഈ സവിശേഷത പുറത്തിറക്കിയില്ലെങ്കിലും, 2021 ന്റെ ആദ്യ പകുതിയിൽ ഇത് പുറത്തിറക്കിയേക്കാം എന്നാണ്.
undefined
പേര് സൂചിപ്പിക്കുന്നത് പോലെ നാല് വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ.
undefined
നിങ്ങളുടെ ഐപാഡിൽ നിന്നും ഐഫോണിൽ നിന്നും ഒരേ സമയം ലോഗിൻ ചെയ്യാമെന്നാണ് ഇതിനർഥം. നിലവിൽ ഉപയോക്താക്കൾക്ക് ഒരേ സമയം വാട്സാപ് വെബിലേക്കും ഫോണിലേക്കും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ.
undefined
ഇതോടൊപ്പം തന്നെ വാട്ട്സ്ആപ്പിന്‍റെ വെബ് പതിപ്പിനായി വിഡിയോ, വോയ്‌സ് കോൾ ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. ഗ്രൂപ് വിഡിയോ കോളിങ് സവിശേഷതയും ഇപ്പോൾ വെബ് പതിപ്പിന് ലഭ്യമല്ല. പക്ഷേ വരാനിരിക്കുന്ന വാട്ട്സ്ആപ്പ് വെബ് പതിപ്പുകളിൽ ഇതെല്ലാം കാണുമെന്നാണ് അറിയുന്നത്.
undefined