യുദ്ധ മുഖത്തെ പ്രവര്‍ത്തനം: വ്യോമാക്രമണം നയിക്കല്‍, ശത്രുവിനെ നിരീക്ഷണം, ആക്രമിക്കുന്ന നിരയ്ക്ക് സുരക്ഷ ഒരുക്കല്‍, ശത്രുവിന്‍റെ ആഴത്തിലുള്ള ലക്ഷ്യങ്ങള്‍ പോലും ആക്രമിക്കല്‍, കപ്പല്‍ഭേദന ക്ഷമത, അണുആയുധ വാഹന ശേഷി എന്നിവ നിര്‍വഹിക്കാന്‍ ഇന്ത്യയുടെ ഈ വിമാനത്തിന് സാധിക്കും. കാനാർഡ്-ഡെൽറ്റ വിങ്, വിവിധ ആയുധങ്ങൾ ഉൾക്കൊള്ളുന്ന മൾട്ടിറോൾ യുദ്ധവിമാനമാണ് ഇതെന്ന് പറയാം.
undefined
'ഇരട്ട ചങ്കുള്ള പോര്‍വിമാനം': രണ്ട് സ്നെക്മ എം 88 എൻജിനുകളാണ് റഫാലിൽ ഘടിപ്പിച്ചിരിക്കുന്നത്. നാല് മിസൈലുകളും ഒരു ഡ്രോപ്പ് ടാങ്കും വഹിക്കുമ്പോൾ എം 88 റഫാലിനെ സൂപ്പർ ക്രൂസ് ചെയ്യാൻ പ്രാപ്തമാക്കുന്നു.
undefined
റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷി: റഫാൽ റഡാർ ക്രോസ്-സെക്ഷനും (ആർസിഎസ്) ഇൻഫ്രാറെഡ് സിഗ്‌നേച്ചറിനുമായാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇതിന് സ്റ്റെൽത്ത് സവിശേഷതകളുണ്ട്. ശത്രുവിന്‍റെ നിരീക്ഷണ കണ്ണുകളെ വെട്ടിക്കാന്‍ ശേഷിയുണ്ട്.
undefined
സ്വയം സുരക്ഷിതം: വിമാനത്തിന്‍റെ മൊത്തം വിലയുടെ മുപ്പത് ശതമാനം റഫാലിന് ചിലവായത് സ്വയം പരിരക്ഷണ ഉപകരണങ്ങള്‍ക്കാണ്. റഫാൽ കോർ ഏവിയോണിക്സ് സിസ്റ്റങ്ങൾ, ഇന്റഗ്രേറ്റഡ് മോഡുലാർ ഏവിയോണിക്സ് ഇങ്ങനെ അത്യാധുനിക ഘടകങ്ങള്‍ വിമാനത്തിനുണ്ട്.
undefined
സ്‌പെക്ട്ര: ഇന്‍റഗ്രേറ്റഡ് ഡിഫന്‍സ് സംവിധാനമാണ് ഇത്. വിമാനത്തെ വായുവിലൂടെയും നിലത്തുനിന്നുമുള്ള ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നു. കണ്ടെത്തൽ, ജാമിങ്, ഡെക്കോയിങ് എന്നിവയുടെ വിവിധ രീതികൾ യഥാസമയം പ്രയോഗിക്കാന്‍ റഫാലിനെ ഇത് പ്രാപ്തമാക്കുന്നു.
undefined
ചൈനയ്ക്ക് ഭീഷണി: ചൈനയുടെ ചെങ്ഡു ജെ -20ക്ക് സ്റ്റെൽത്ത് പ്രത്യേകതയുണ്ടെന്നും ഏഷ്യയിലെ ഏറ്റവും നൂതനമായ യുദ്ധവിമാനമാണെന്നുമാണ് അവകാശവാദം. അമേരിക്കൻ എഫ് -22 യുമായി ഇതിനെ സാമ്യപ്പെടുത്താറുണ്ട്. എന്നാല്‍ മുഴുവൻ വിമാനത്തിന്റെയും വിലയുടെ 30 ശതമാനം റഡാർ, സ്വയം പരിരക്ഷണ ഉപകരണങ്ങൾ എന്നിവയിൽ നിക്ഷേപിച്ച് രൂപപ്പെടുത്തിയ ഫ്രഞ്ച് 4.5 ജനറേഷൻ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ പൂർണമായും നേരിടാനുള്ള ശേഷിയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
undefined