ലോകപ്രശസ്ത സെല്‍ഫി ഗൊറില്ല 'ൻദകാസി' വിടവാങ്ങി; തന്‍റെ ആത്മമിത്രത്തിന്‍റെ മടിയില്‍ തലവച്ച് !

First Published | Oct 7, 2021, 12:33 PM IST

2019 ൽ, കിഴക്കൻ കോംഗോയിലെ വിരുംഗ ദേശീയോദ്യാനത്തിലെ റേഞ്ചർ മാത്യു ഷമാവുവിനൊപ്പം സെൽഫിയിൽ പ്രത്യക്ഷപ്പെട്ടതോടെ ലോകപ്രശസ്തിയിലേക്കുയര്‍ന്ന ഗറില്ലാ കുടുംബത്തിലെ 'ൻദകാസി' വിടവാങ്ങി. ൻദകാസിയുടെ വിടവാങ്ങലും അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. അവളുടെ ഏറ്റവും അടുത്ത ആത്മമിത്രമായിരുന്ന വിരുംഗ ദേശീയോദ്യാനത്തിലെ മറ്റൊരു റേഞ്ചര്‍ ആന്ദ്രെ ബൗമയുടെ മടിയില്‍ തലവച്ചാണ് അവള്‍ ഈ ലോകത്തോട് വിടവാങ്ങിയത്. ജീവന്‍റെ അവസാന നിമിഷങ്ങളിലും ആന്ദ്രെ ബൗമയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ൻദകാസിയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ആന്ദ്രെ ബൗമയും ൻദകാസിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ചിത്രങ്ങള്‍ മനുഷ്യന്‍ കണേണ്ടതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും എഴുതി. 

2019 ൽ,  റേഞ്ചർ മാത്യു ഷമാവുവിനൊപ്പം സെൽഫിയില്‍ തന്‍റെ കൂട്ടുകാരിക്കൊപ്പം പ്രശസ്തിയിലേക്ക് ഉയരുന്നതിനും മുമ്പ് 'ന്‍ദകാസി'ക്കൊരു വേദന നിറഞ്ഞ ഭൂതകാലമുണ്ടായിരുന്നു. ആ ഭൂതകാലം ആന്ദ്രെ ബൗമയും അവളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഇഴയടുപ്പം കാട്ടിത്തരും. 

ആന്ദ്രെ ബൗമ, ൻദകാസിയെ കാണുമ്പോള്‍, അവള്‍ വളരെ കുഞ്ഞായിരുന്നു. ഏതാണ്ട് രണ്ട് മാസം മാത്രം പ്രായം. കാടുകയറിയ സാധുയ സംഘത്തിന്‍റെ വെടിയേറ്റ് മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിടിക്ക് കരഞ്ഞ് തളര്‍ന്ന് ഉറങ്ങുകയായിരുന്നു അന്ന് കുഞ്ഞ് ൻദകാസി. 


അന്ന് ഒരു പിതാവിന്‍റെ സ്നേഹവായ്പ്പോടെ ആന്ദ്രെ , ൻദകാസിയെ അയാള്‍ തന്‍റെയൊപ്പം കൂട്ടി. അമ്മയുടെ മരണ ശേഷം അച്ഛന്‍റെ കരുതല്‍ അവള്‍ ആന്ദ്രെ ബൗമയിലൂടെ അറിഞ്ഞു.  'മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടനായ ഒരാൾ' എന്നർത്ഥം വരുന്ന 'നൈരാൻസെകുയെ' എന്നായിരുന്നു വിരുംഗ ദേശീയോദ്യാനത്തിലെ റേഞ്ചര്‍മാര്‍ ൻദകാസിയുടെ അമ്മയെ വിളിച്ചിരുന്നത്. 

കഴിഞ്ഞ 14 വര്‍ഷമായി ബൌമയും ൻദകാസിയും ഒന്നിച്ചായിരുന്നു. മനുഷ്യനെന്നോ ഗൊറില്ലയെന്നോ ഉള്ള വേര്‍തിരിവ് അവര്‍ക്കിടയിലുണ്ടായിരുന്നില്ല. മനുഷ്യനും വന്യജീവിയും തമ്മിലുള്ള ഇഴമുറിയാത്ത ആത്മബന്ധമായിരുന്നു അത്. ആന്ദ്രെയുമായുള്ള ആത്മബന്ധം മറ്റ് മനുഷ്യരോടിട പെടുന്നതിന് അവളെ ഏറെ സഹായിച്ചു. റേഞ്ചർ മാത്യു ഷമാവുമൊത്തുള്ള സെല്‍ഫിയിലും ആ സ്നേഹബന്ധം കാണാം. 

അവള്‍ പിന്നീട് പാർക്കിലെ സെൻക്വെക്വെ സെന്‍ററിലെ മറ്റൊരു അനാഥ പെണ്‍ ഗൊറില്ലയായ എൻഡീസിന് കൂട്ടായി. ദേശീയോദ്യാനത്തിലെ അനാഥരായ രണ്ട് പെൺ ഗൊറില്ലകള്‍ തന്‍റെ നടത്തത്തെ അനുകരിക്കുന്നത് കണ്ടപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായ ആ സെല്‍ഫിയെടുത്തതെന്ന് ഷമാവു പറയുന്നു. ഗൊറില്ലകൾ ക്യാമറയ്ക്ക് പോസ് ചെയ്യുന്നതായി ചിത്രം കണ്ടാല്‍ തോന്നും. 

ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോടെ തരംഗമായി. കമന്‍റുകളും ഷെയറുകളും ലൈക്കുകളും ലോകത്തിന്‍റെ നിരവധി ഭാഗത്തുനിന്നും ആ ചിത്രത്തെ തേടിയെത്തി. വിരുംഗ എന്ന ഡോക്യുമെന്‍റിറിയിലും അവളുടെ ജീവിതം അവതരിപ്പിക്കപ്പെട്ടു. 

ൻദകാസിയുടെ അവസാന ഫോട്ടോയില്‍ അവള്‍ ആന്ദ്രെ ബൗമയുടെ കരവലയത്തിലായിരുന്നു.  "സ്നേഹമുള്ള ഒരു ജീവിയെ പിന്തുണയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഒരു പദവിയാണ്, പ്രത്യേകിച്ച് ൻദകാസി വളരെ ചെറുപ്പത്തിലേ അനുഭവിച്ച ആഘാതം അറിയുമ്പോള്‍... " ബൗമ പറയുന്നു. 

'ൻദകാസിയെ എന്‍റെ സുഹൃത്ത് എന്ന് വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു കുട്ടിയെപ്പോലെ ഞാൻ അവളെ സ്നേഹിച്ചു, അവളുടെ സന്തോഷകരമായ വ്യക്തിത്വം അവളുമായി ഇടപെടുമ്പോഴെല്ലാം എന്‍റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു.'

'വിരുംഗയിൽ ഞങ്ങൾ എല്ലാവരും അവളെ ഇനി വല്ലാതെ മിസ് ചെയ്യും. ​​പക്ഷേ സെൻ‌ക്വെക്വെയിൽ താമസിച്ചിരുന്ന സമയത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് അവള്‍ കൊണ്ടുവന്ന സന്തോഷത്തിന് ഞങ്ങൾ എന്നും അവളോട് നന്ദിയുള്ളവരാണ്.' ആന്ദ്രെ ബൗമ തന്‍റെ വളര്‍ത്തുമകളുടെ വിയോഗത്തില്‍ വികാരാധീനനായി. 

2007 ൽ അവളുടെ കുടുംബത്തില്‍ സംഭവിച്ച കൂട്ടക്കൊലയിൽ നിന്ന് ൻദകാസി അതിജീവിച്ചു. എന്നാല്‍ അപ്പോഴും, സ്വന്തം രക്തബന്ധത്തിന്‍റെ നഷ്ടവേദനയുണ്ടാക്കിയ ആഘാതം അവളെ പിന്നെ ഉള്‍ക്കാട്ടിലേക്ക് പോകുന്നതില്‍ നിന്നും വിലക്കി. ഏതായാലും ആ സംഭവത്തോടെ പാര്‍ക്കിന് കൂടുതല്‍ സുരക്ഷയും സംരക്ഷണവും ഒരുക്കാന്‍ അധികൃതര്‍ തയ്യാറായി. ഇത് പര്‍വ്വത ഗൊറില്ലകളുടെ വംശനാശം തടയാന്‍ കാരണമായി. 

ഏതായാലും ആ സംഭവത്തോടെ പാര്‍ക്കിന് കൂടുതല്‍ സുരക്ഷയും സംരക്ഷണവും ഒരുക്കാന്‍ അധികൃതര്‍ തയ്യാറായി. ഇത് പര്‍വ്വത ഗൊറില്ലകളുടെ വംശനാശം തടയാന്‍ കാരണമായി. 

പർവത ഗോറില്ലകളുടെ ആഗോള ജനസംഖ്യയില്‍ വലിയ തോതിലുള്ള നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ന്ധകാസിയുടെ ജനനം. എന്നാല്‍, അന്നത്തെ സംഭവത്തിന് ശേഷം പാര്‍ക്കിലേര്‍പ്പെടുത്തിയ സംരക്ഷണം മൂലം പര്‍വ്വത ഗൊറില്ലകളുടെ വംശവര്‍ദ്ധനവ് പ്രകടമായി. 

ന്‍ദകാസിയുടെ ജീവിതകാലത്ത് ഈയിനം ഗൊറില്ലകളില്‍ 47 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായത്. 2007 ലെ 720 എന്ന സംഖ്യയില്‍ നിന്ന് 2021 ലേക്കെത്തുമ്പോള്‍ പര്‍വ്വത ഗൊറില്ലകള്‍ 1063 എണ്ണമായി ഉയര്‍ന്നു. 

ഉഷ്ണമേഖലാ വനങ്ങൾ, മഞ്ഞുമൂടിയ പർവതങ്ങൾ, സജീവ അഗ്നിപർവ്വതങ്ങൾ എന്നിവ വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനമാണ് വിരുംഗ ദേശീയോദ്യാനം. ഇന്ന് പര്‍വ്വത ഗൊറില്ലകളുടെ ലോകത്തിലെ ഏറ്റവും വലിയ സങ്കേതമാണിത്.  

കോംഗോ, റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങിലെ വനമദ്ധ്യത്തിലെ പർവതങ്ങളോട് ചേര്‍ന്ന ദേശീയോദ്യാനങ്ങളില്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന പർവത ഗോറില്ലകളുണ്ട്. എന്നാൽ, വർഷങ്ങളായി മനുഷ്യന്‍ സായുധപോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നവയാണ് കിഴക്കന്‍ കോംഗോയിലെ ഈ പ്രദേശങ്ങള്‍. 

'ൻദകാസിയെ എന്‍റെ സുഹൃത്ത് എന്ന് വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു കുട്ടിയെപ്പോലെ ഞാൻ അവളെ സ്നേഹിച്ചു, അവളുടെ സന്തോഷകരമായ വ്യക്തിത്വം അവളുമായി ഇടപെടുമ്പോഴെല്ലാം എന്‍റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു. വിരുംഗയിൽ ഞങ്ങൾ എല്ലാവരും അവളെ ഇനി വല്ലാതെ മിസ് ചെയ്യും. ​​പക്ഷേ സെൻ‌ക്വെക്വെയിൽ താമസിച്ചിരുന്ന സമയത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് അവള്‍ കൊണ്ടുവന്ന സന്തോഷത്തിന് ഞങ്ങൾ എന്നും അവളോട് നന്ദിയുള്ളവരാണ്.' ആന്ദ്രെ ബൗമ തന്‍റെ വളര്‍ത്തുമകളുടെ വിയോഗത്തില്‍ വികാരാധീനനായി. 

മേഖലയിലെ മനുഷ്യരുടെ സായുധ ഏറ്റുമുട്ടലിൽ നിന്ന് പര്‍വ്വത ഗൊറില്ലകളെ സുരക്ഷിക്കാന്‍ വിരുംഗയിലെ അധികൃതര്‍ക്ക് അസാധാരണ നടപടികൾ കൈക്കൊള്ളേണ്ടിവന്നു. ഇതോടെ പര്‍വ്വത ഗൊറില്ലകളുട സംരക്ഷണത്തിന് എലൈറ്റ് റേഞ്ചർമാരും സ്നിഫർ ഡോഗുകളും ഉയർന്ന പരിശീലനം ലഭിച്ച ഗാർഡുകളും നിയോഗിക്കപ്പെട്ടു. അതോടൊപ്പം ദേശീയോദ്ധ്യാനത്തിന്‍റെ അതിരുകളിലുള്ള ജനസമൂഹങ്ങളുമായി യോജിച്ചും ഇവര്‍ പ്രവര്‍ത്തിക്കുന്നു.  

ദേശീയോദ്ധ്യാനത്തിന്‍റെ ചെലവിന് വലിയ തുക ആവശ്യമാണ്. സ്വകാര്യ വ്യക്തികളുടെ സംഭാവനകളും സന്ദര്‍ശകരുമാണ് ദേശീയ പാര്‍ക്കിന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാനമെന്ന് പാര്‍ക്ക് അധികൃതരും വ്യക്തമാക്കുന്നു

നേരത്തെ ഇവിടെ സായുധരായ കലാപകാരികള്‍ ഒരു റേഞ്ചറെ കൊലപ്പെടുത്തുകയും മൂന്ന് വിനോദ സഞ്ചാരികളെ തടവിലാക്കുകയും ചെയ്തിരുന്നു. ഇതോടെ പാര്‍ക്ക് താത്ക്കാലികമായി അടച്ചു.  2019 ഫെബ്രുവരി പകുതിയോടെ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!