അച്ചടിനിര്‍ത്തിയ 2000 ന്‍റെ നോട്ടുകള്‍ ആര്‍ബിഐക്ക് സിഗ്നല്‍ കൈമാറിക്കൊണ്ടിരിക്കുകയാണെന്ന് ട്രോളന്മാര്‍ !
First Published | Nov 9, 2021, 11:53 AM ISTനോട്ട് നിരോധനകാലത്ത് കേട്ട 'വളരെ പ്രസക്തമായ' ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അന്ന് കേട്ടപ്പോള്‍ എല്ലാവരും അതിശയത്തോടെ കേട്ട് നിന്ന ചില കാര്യങ്ങള്‍. അവയില്‍ ചിലതിങ്ങനെയായിരുന്നു. പുതിയ രണ്ടായിരത്തിന്‍റെ നോട്ടില്‍ മെക്രോ ചിപ്പുണ്ട്. അത് എവിടെ ആര് ഒളിപ്പിച്ച് വച്ചാലും ആര്‍ബിഐയ്ക്ക് സിഗ്നല്‍ അയക്കും. ഇതിലൂടെ കള്ളപ്പണം കുമിഞ്ഞ് കൂടുന്നത് തടയും. പിന്നെ, പെട്രോളും ഡീസലും അമ്പത് രൂപയ്ക്ക് കിട്ടും. ഇന്ത്യ, കറന്‍സി ഒഴിവാക്കി ഡിജിറ്റലിന്ത്യയായി തിളങ്ങും. അങ്ങനെ അങ്ങനെ.... അന്ന്, ആ നോട്ട് നിരോധനകാലത്ത് ഇന്ത്യക്കാര്‍ കേട്ട ഒരു പാട് കാര്യങ്ങള്‍. ഇന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ആ കാലത്തെ ഓര്‍ത്തെടുക്കുകയാണ് ട്രോളന്മാര്‍. കാണാം ട്രോളന്മാരുടെ ഓര്‍മ്മയില്‍ ഒരു നോട്ട് നിരോധന കാലം.