Muslim Hikers: 'നിങ്ങളുടെ കമന്‍റുകള്‍ ഞങ്ങളുടെ വഴി തടയില്ല'; മുസ്ലിം നടത്തക്കാരുടെ സംഘത്തലവന്‍ ഹാറൂണ്‍ മോട്ട
First Published | Jan 3, 2022, 11:26 AM IST“ഞാൻ സ്‌നോഡൺ പർവതത്തിൽ (Mount Snowdon) നിന്ന് ഇറങ്ങുകയായിരുന്നു. ആങ്ങ് ദൂരെ തവിട്ട് നിറത്തിലുള്ള കുറച്ച് പേരെ ഞാന്‍ കണ്ടു. ആദ്യം എന്‍റെ കണ്ണുകൾ എന്നെ കളിയാക്കുകയാണെന്നാണ് ഞാൻ കരുതിയത്. പിന്നെ, ഇറങ്ങി അടുത്ത് ചെന്നപ്പോൾ, അവർ ഹിജാബ് ധരിച്ച സ്ത്രീകളാണെന്ന് എനിക്ക് മനസ്സിലായി. 'കൊള്ളാം, പർവ്വതത്തില്‍ മുസ്ലീം സ്ത്രീകളും, ഞാൻ സ്വപ്നം കാണുകയാണോ ?" എന്ന് എനിക്ക് തോന്നിപ്പോയി. 'കാരണം, ആദ്യമായിട്ടാണ് ഒരു ദീര്‍ഘ നടത്തത്തിനിടെ മുസ്ലീം സ്ത്രീകളെ ഞാന്‍ കാണുന്നത്.' മുസ്ലീം ഹൈക്കേഴ്‌സിന്‍റെ ( Muslim hiker)സ്ഥാപകനായ ഹാറൂൺ മോട്ട( Haroon Mota), ഏകദേശം 15 വർഷം മുമ്പ് താൻ നടത്തിയ ഒരു നടത്തത്തെ ഓര്‍ത്തടുക്കുകയായിരുന്നു. തന്‍റെ സമൂഹത്തില്‍ നിന്നും എന്തുകൊണ്ടാണ് ദീര്‍ഘ ദൂര നടത്തക്കാരും പ്രകൃതിയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവരും ഉണ്ടാകുന്നില്ലെന്ന ചിന്തയില്‍ നിന്നാണ് ഹാറൂണ്‍ മോട്ട മുസ്ലീം ഹൈക്കേഴ്‌സ് എന്ന് ഒരു സംഘടനയുണ്ടാക്കുന്നത്.