ആഹാ അടിപൊളി! ടൂറും പോകാം, ജോലിയും ചെയ്യാം! വേറിട്ടൊരു വിസയുമായി ഈ രാജ്യം!

By Web Team  |  First Published Nov 13, 2024, 5:33 PM IST

ഇപ്പോഴിതാ വിദേശ യാത്രികർക്കും തൊഴിൽ തേടുന്നവർക്കുമായി "നിയോ നോമാഡ്" വിസ എന്നറിയപ്പെടുന്ന പുതിയ വിസ വിഭാഗം ആരംഭിച്ചിരിക്കുകയാണ് കസാക്കിസ്ഥാൻ.  പ്രോഗ്രാമിംഗ്, മാർക്കറ്റിംഗ്, ഫിനാൻസ്, കൺസൾട്ടിംഗ്, ഡിസൈൻ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ വിദൂരമായി ജോലി ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ളതാണ് കസാക്കിസ്ഥാൻ്റെ നിയോ നോമാഡ് വിസ. 


ഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാഹസികത, സംസ്‍കാരം, ഉയർന്ന ജീവിത നിലവാരം എന്നിവയോടൊപ്പം ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇഷ്‍ട സ്ഥലമായി കസാക്കിസ്ഥാൻ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിദേശ യാത്രികർക്കും തൊഴിൽ തേടുന്നവർക്കുമായി "നിയോ നോമാഡ്" വിസ എന്നറിയപ്പെടുന്ന പുതിയ വിസ വിഭാഗം ആരംഭിച്ചിരിക്കുകയാണ് കസാക്കിസ്ഥാൻ. പ്രോഗ്രാമിംഗ്, മാർക്കറ്റിംഗ്, ഫിനാൻസ്, കൺസൾട്ടിംഗ്, ഡിസൈൻ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ വിദൂരമായി ജോലി ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ളതാണ് കസാക്കിസ്ഥാൻ്റെ നിയോ നോമാഡ് വിസ. 

വിദൂര യാത്രികർക്കും തൊഴിലാളികൾക്കും ഒരു വർഷം വരെ രാജ്യത്ത് തങ്ങാനും ജോലി ചെയ്യാനും ഈ പുതിയ വിസ അനുവദിക്കുന്നു. നിങ്ങൾക്ക് കുറഞ്ഞത് USD 3,000 (INR 2.53 ലക്ഷം) സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടെങ്കിൽ, ആരോഗ്യ ഇൻഷുറൻസും ഒരു ക്ലീൻ ക്രിമിനൽ റെക്കോർഡും ഉണ്ടെങ്കിൽ, ഈ വിസയ്ക്ക് ഉടൻ അപേക്ഷിക്കുക. അപേക്ഷകർക്ക് ആവശ്യമായ മറ്റൊരു ഒരു പ്രധാന യോഗ്യത അവർ ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യണം എന്നതാണ്.

Latest Videos

undefined

ഡിജിറ്റൽ നൊമാഡ് വിസ ഉടമകൾക്ക് ആഭ്യന്തര തൊഴിൽ വിപണിയിൽ വിട്ടുവീഴ്ച ചെയ്യാതെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും സൗന്ദര്യവും സംസ്‌കാരവും ഉൾക്കൊള്ളാനും  കസാക്കിസ്ഥാനിൽ ഉടനീളം സഞ്ചരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. 500 യാത്രക്കാർ ഈ വിസ നേടിയാൽ വാർഷിക വരുമാനത്തിൽ 7.3 ദശലക്ഷം യുഎസ് ഡോളർ (INR 616,003,200) വരുമാനം രാജ്യം പ്രതീക്ഷിക്കുന്നു. തായ്‌വാനും തായ്‌ലൻഡും ഉൾപ്പെടെ, മഹാമാരിക്ക് ശേഷം ഡിജിറ്റൽ നോമാഡ് വിസ വിജയകരമായി സമാരംഭിച്ച 50-ലധികം രാജ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കസാക്കിസ്ഥാന്റെ ഈ പുതിയ പദ്ധതി. പ്രാദേശിക തൊഴിൽ വിപണികൾ സംരക്ഷിക്കുന്നതിനൊപ്പം ആഗോള ഡിജിറ്റൽ തൊഴിലാളികളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു മാർഗമായാണ് കസാക്കിസ്ഥാൻ ഇതിനെ കാണുന്നത്.

ആഗോള റിമോട്ട് വർക്ക് ട്രെൻഡ് ക്രമാനുഗതമായി വളരുകയാണ്. കൊവിഡ് 19 മഹാമാരി ഇതിനെ ത്വരിതപ്പെടുത്തി. ഇത് പല കമ്പനികളെയും വഴക്കമുള്ള പ്രവർത്തന ക്രമീകരണങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കി. തൽഫലമായി, ഡിജിറ്റൽ നാടോടികൾ അഥവാ യാത്രയ്ക്കിടയിൽ വിദൂരമായി ജോലി ചെയ്യാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആളുകൾ ഒരു പ്രധാന ജനസംഖ്യാ വിഭാഗമായി മാറിയിരിക്കുന്നു. പുതിയ അനുഭവങ്ങളും താങ്ങാനാവുന്ന ജീവിതവും തേടുന്ന വിദഗ്ധരായ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായി നിരവധി രാജ്യങ്ങൾ, തൊഴിൽ ശക്തിയുടെ ഈ വർദ്ധിച്ചുവരുന്ന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഡിജിറ്റൽ നോമാഡ് വിസ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

ലേ, ലഡാക്ക് യാത്രിക‍ർ ഉറപ്പായും കണ്ടിരിക്കേണ്ട ചില സ്‍പോട്ടുകൾ

അതസമയം കസാഖസ്ഥാനിലെ നിയോ നൊമാഡിൻ്റെ കൃത്യമായ വിവരങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ലോകമെമ്പാടുമുള്ള 35 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ രാജ്യത്ത് പര്യവേക്ഷണം ചെയ്യാനും അവിടെ തുടരാനുമുള്ള ശരിയായ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി കസാക്കിസ്ഥാൻ ടൂറിസം, കായിക മന്ത്രി യെർബോൾ മിർസാബോസിനോവ് വെളിപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നിയോ-നോമാഡ് വിസ കസാക്കിസ്ഥാന് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ നാടോടികളെ ആകർഷിക്കുന്നതിലൂടെ, ടൂറിസം വർദ്ധിപ്പിക്കാനും പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കാനും വിദേശനാണ്യം സൃഷ്‍ടിക്കാനും രാജ്യം ലക്ഷ്യമിടുന്നു.

സമീപ വർഷങ്ങളിൽ, കസക്കിസ്ഥാൻ പല ഇന്ത്യൻ സഞ്ചാരകളുടെയും ലിസ്റ്റുകളിൽ സ്ഥിരമായി ഇടം നേടിയിട്ടുണ്ട്. 2023ൽ മാത്രം 28,300 ഇന്ത്യൻ പൗരന്മാർ കസാക്കിസ്ഥാൻ സന്ദർശിച്ചതായിട്ടാണ് കണക്കുകൾ.വിസ രഹിത യാത്രയും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കാരണം കസാക്കിസ്ഥാൻ്റെ ജനപ്രീതി 491 ശതമാനം വർദ്ധിച്ചതായി മേക്ക് മൈ ട്രിപ്പ് കണക്കണുകൾ റിപ്പോർട്ട് ചെയ്യുന്നു.

 

click me!